Skip to content

ഒരോവറിൽ 28 റൺസ്! ഡൽഹിക്കെതിരെ താണ്ഡവമാടി ദിനേശ് കാർത്തിക് – വീഡിയോ

ഡൽഹിക്കെതിരായ മത്സരത്തിൽ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിന് കൂറ്റൻ സ്‌കോർ സമ്മാനിച്ച് ദിനേശ് കാർത്തിക്കിന്റെ വെടിക്കെട്ട്. 11.2 ഓവറിൽ 92/5 എന്ന നിലയിൽ ഉണ്ടായിരുന്ന ബാംഗ്ലൂരിനെയാണ് ആറാം വിക്കറ്റിൽ ദിനേശ് കാർത്തിക്കും ഷഹബാസ് അഹമ്മദും ചേർന്ന് കരകയറ്റിയത്.

തുടക്കത്തിൽ തന്നെ വിക്കറ്റ് വീണതോടെ പതുക്കെയാണ് സ്‌കോർ നീങ്ങിയത്. മോശം ഫോമിൽ തുടരുന്ന ക്യാപ്റ്റൻ ഡുപ്ലെസിസും (8) ഓപ്പണർ അനുജ് രാവതും (0) രണ്ടക്കം കാണാതെ പുറത്തായതോടെ ബാംഗ്ലൂർ സമ്മർദ്ദത്തിലായി. പിന്നാലെ മാക്സ്വെല്ലും കോഹ്ലിയും ചേർന്ന് സ്‌കോർ 40ൽ എത്തിച്ചു. കോഹ്ലി (12) റൺ ഔട്ടിലൂടെ പുറത്തായതോടെ ടീം സ്‌കോർ 40/3 എന്ന നിലയിലേക്ക് വീണു.

മാക്‌സ്‌വെലിൻറെ ഒറ്റയാൾ പോരാട്ടം പവർ പ്ലേയ്ക്ക് ശേഷം ടീം സ്‌കോർ ഉയരാൻ സഹായകമായി. 34 പന്തിൽ 55 റൺസ് നേടിയാണ് മടങ്ങിയത്. ആറാം വിക്കറ്റിൽ 97 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ കാർത്തിക്കും ഷഹബാസും ടീം സ്കോറിൽ നിർണായകമായി. കാർത്തിക് 34 പന്തിൽ 5 സിക്‌സും 5 ഫോറും സഹിതം 66 റൺസ് നേടി. ഷഹബാസ് 21 പന്തിൽ 32 റൺസ് നേടിയിട്ടുണ്ട്. ഡൽഹി ബൗളിംഗ് നിരയിൽ മുസ്തഫിസസർ ഒഴിക്കേ ബാക്കി പന്തെറിഞ്ഞവരെല്ലാം ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

4 ഓവറിൽ 48 റൺസ് വഴങ്ങിയ മുസ്തഫിസർ തന്നെയായിരുന്നു ഏറ്റവും കൂടുതൽ റൺസ് വിട്ടു നല്കിയത്. 4 ഓവറിൽ 46 റൺസ് വഴങ്ങി പിന്നാലെ കുൽദീപ് യാദവുമുണ്ട്. 4 ഓവറിൽ 27 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ താക്കൂറാണ് മികച്ച ബോളിങ് പുറത്തെടുത്തത്.