Skip to content

സെഞ്ചുറിക്ക് പിന്നാലെ ആ റെക്കോർഡിൽ കോഹ്ലിക്കൊപ്പം ചേർന്ന് രാഹുലും

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ലക്നൗ സൂപ്പർ ജയന്റ്സിന് മികച്ച സ്‌കോർ. 20 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ 199 റൺസ് നേടിയിട്ടുണ്ട്. ക്യാപ്റ്റൻ കെഎൽ രാഹുലിന്റെ ഇന്നിംഗ്സ് കരുത്തിലാണ് ലക്നൗ മികച്ച സ്‌കോർ നേടിയത്. 60 പന്തിൽ 5 സിക്‌സും 9 ഫോറും ഉൾപ്പെടെ 103 റൺസ് നേടി. ഐപിഎൽ കരിയറിലെ മൂന്നാം സെഞ്ചുറിയാണ്.

13 പന്തിൽ 24 റൺസ് നേടിയ ഡിക്കോക്കും 29 പന്തിൽ 38 റൺസ് നേടിയ മനീഷ് പാണ്ഡെയും രാഹുലിന് നല്ല പിന്തുണ നൽകി. തുടക്കത്തിൽ കൂറ്റൻ സ്‌കോർ ലക്ഷ്യം വെച്ച് ഇറങ്ങിയ ലക്നൗ പവർ പ്ലെ പിന്നിട്ടപ്പോൾ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 57 റൺസ് നേടിയിരുന്നു. മൂന്നാമനായി എത്തിയ മനീഷ് പാണ്ഡെയെയും കൂട്ടുപിടിച്ചയായിരുന്നു പിന്നീട് രാഹുൽ സ്‌കോർ ഉയർത്തിയത്. ഇരുവരും ചേർന്ന് 72 റൺസ് കൂട്ടിച്ചേർത്തു.
അവസാന ഓവറിൽ ഉനദ്ഘട് 4 റൺസ് വിട്ടു കൊടുത്ത് 200 കടക്കുന്നതിൽ നിന്നും ലക്നൗവിനെ തടഞ്ഞു.

അതേസമയം സെഞ്ചുറി നേടിയ കെഎൽ രാഹുൽ ചില റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചിട്ടുണ്ട്. മുംബൈക്കെതിരെയുള്ള രാഹുലിന്റെ രണ്ടാം സെഞ്ചുറിയാണിത്, ഇതോടെ ഒരു ടീമിനെതിരെ രണ്ട് സെഞ്ചുറി നേടിയ താരങ്ങളിൽ കോഹ്ലി, ഗെയ്ൽ, വാർണർ എന്നിവർക്കൊപ്പം രാഹുലും റെക്കോർഡിൽ ഇടം പിടിച്ചു. ക്യാപ്റ്റനായുള്ള രണ്ടാം സെഞ്ചുറിയായതിനാൽ ക്യാപ്റ്റനായി ഒന്നിൽ കൂടുതൽ സെഞ്ചുറി നേടിയവരിൽ കോഹ്ലിക്ക് ഒപ്പം രാഹുലും എത്തി. ക്യാപ്റ്റനായി കോഹ്ലി 5 സെഞ്ചുറി നേടിയിട്ടുണ്ട്. ഇതിൽ നാലും ഒരു സീസണിൽ നേടിയതാണ്.