Skip to content

ഹാർദിക് പാണ്ഡ്യ തന്നെ പിന്നിലാക്കിയതിന് പുറകെ ഓറഞ്ച് ക്യാപ് ഊരിവെച്ച് ജോസ് ബട്ട്ലർ, വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 52 പന്തിൽ പുറത്താകാതെ 87 റൺസ് പാണ്ഡ്യ നേടിയിരുന്നു. ഈ പ്രകടനത്തോടെ ജോസ് ബട്ലറെ പിന്നിലാക്കി സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനായി ഹാർദിക് പാണ്ഡ്യ മാറിയിരുന്നു. പാണ്ഡ്യ തന്നെ പിന്നിലാക്കിയതിന് പുറകെ തൻ്റെ ഓറഞ്ച് ക്യാപ് ഊരിവെച്ച ജോസ് ബട്ട്ലറുടെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്.

( Picture Source : IPL / BCCI )

പാണ്ഡ്യ തന്നെ പിന്നിലാക്കിയതിന് പുറകെ ധരിച്ചിരുന്ന ഓറഞ്ച് ക്യാപ് ഊരി ജോസ് ബട്ട്ലർ പിന്നിൽ വെയ്ക്കുകയായിരുന്നു.

വീഡിയോ ;

എന്നാൽ മറുപടി ബാറ്റിങിനിറങ്ങിയ രാജസ്ഥാൻ റോയൽസിന് വേണ്ടി 24 പന്തിൽ 54 റൺസ് നേടിയ ജോസ് ബട്ട്ലർ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തുകയും ഓറഞ്ച് ക്യാപ് വീണ്ടും സ്വന്തമാക്കുകയും ചെയ്തു.

( Picture Source : IPL / BCCI )

ജോസ് ബട്ട്ലറുടെ ഈ തകർപ്പൻ പ്രകടനത്തിനിടയിലും മത്സരത്തിൽ വിജയിക്കുവാൻ രാജസ്ഥാൻ റോയൽസിന് സാധിച്ചില്ല. ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 193 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന റോയൽസിന് നിശ്ചിത 20 ഓവറിൽ 155 റൺസ് നേടാൻ മാത്രമെ സാധിച്ചുള്ളൂ. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ലോക്കി ഫെർഗൂസനും യാഷ് ദയാലുമാണ് രാജസ്ഥാനിൽ റോയൽസിനെ ചുരുക്കികെട്ടിയത്. പരാജയത്തോടെ പോയിൻ്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് രാജസ്ഥാൻ പിന്തള്ളപ്പെട്ടു. ഏപ്രിൽ 18 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് സഞ്ജുവിൻ്റെയും കൂട്ടരുടെയും അടുത്ത് മത്സരം.

( Picture Source : IPL / BCCI )