രാഹുൽ ചഹാറിനെതിരെ തുടർച്ചയായി നാല് സിക്സ് പറത്തി, ഡെവാൾഡ് ബ്രെവിസ്, വീഡിയോ കാണാം

പഞ്ചാബ് കിങ്സിനെതിരെ അവിശ്വസനീയ ബാറ്റിങ് പ്രകടനവുമായി മുംബൈ ഇന്ത്യൻസിൻ്റെ സൗത്താഫ്രിക്കൻ അണ്ടർ 19 ലോകകപ്പ് താരം ഡെവാൽഡ് ബ്രേവിസ്. പഞ്ചാബ് കിങ്സ് ബൗളർ രാഹുൽ ചഹാറിനെതിരെ തുടർച്ചയായി നാല് സിക്സ് പറത്തിയാണ് താരം ഞെട്ടിച്ചത്. എന്തുകൊണ്ടാണ് തന്നെ ക്രിക്കറ്റ് ആരാധകർ ബേബി എബി യെന്ന് വിളിക്കുന്നതെന്ന് തെളിയിക്കുന്നതായിരുന്നു താരത്തിൻ്റെ ഈ വെടിക്കെട്ട് ബാറ്റിങ്.

( Picture Source : IPL / BCCI )

മത്സരത്തിലെ ഒമ്പതാം ഓവറിലാണ് രാഹുൽ ചഹാറിനെതിരെ തുടർച്ചയായി നാല് സിക്സ് താരം പറത്തിയത്. ഓവറിലെ ആദ്യ പന്തിൽ തിലക് വർമ്മ സിംഗിൾ നേടി സ്ട്രൈക്ക് ബ്രെവിസിന് കൈമാറി, ഓവറിലെ നേരിട്ട ആദ്യ പന്തിൽ തന്നെ ഫോർ നേടിയ താരം പിന്നീട് ചഹാർ എറിഞ്ഞ നാല് പന്തുകളും നിലംതൊടാതെ ബൗണ്ടറി കടത്തി.

( Picture Source : IPL / BCCI )

25 പന്തിൽ 4 ഫോറും 5 സിക്സുമടക്കം 49 റൺസ് നേടിയ താരത്തെ ഒഡിയൻ സ്മിത്താണ് പുറത്താക്കിയത്.

വീഡിയോ :

ആദ്യ മത്സരങ്ങളിൽ സിംഗപ്പൂർ ബാറ്റ്സ്മാൻ ടിം ഡേവിഡിനാണ് മുംബൈ ഇന്ത്യൻസ് അവസരം നൽകിയത്. എന്നാൽ ഈ മത്സരങ്ങളിൽ താരത്തിന് മികവ് പുലർത്താൻ സാധിക്കാത്തതിനെ തുടർന്നാണ് ബ്രെവിസിനുറ് മുംബൈ ഇന്ത്യൻസ് അവസരം നൽകിയത്.

എന്നാൽ ബ്രവിസിൻ്റെ ഈ തകർപ്പൻ പ്രകടനത്തിലും മത്സരത്തിൽ വിജയിക്കാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചില്ല. മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 199 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന മുംബൈ ഇന്ത്യൻസിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടാൻ മാത്രമെ സാധിച്ചുള്ളൂ.

( Picture Source : IPL / BCCI )