Skip to content

ധോണിയുമായുള്ള ആദ്യ സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞു, ‘നിങ്ങൾ എന്റെ ഇലവനിൽ ഇപ്പോൾ കളിക്കില്ല’ ; സിഎസ്‌കെയെ വിജയകരമാക്കുന്നത് എന്താണെന്ന് വെളിപ്പെടുത്തി ഉത്തപ്പ

ഇന്ത്യൻ പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സ്, ടൂർണമെന്റിലെ ഏറ്റവും വിജയകരമായ ടീമുകളിലൊന്നാണ്, നാല് കിരീടങ്ങൾ നേടുകയും കളിച്ച 12 ഐ‌പി‌എൽ സീസണിൽ 11 തവണ പ്ലേ ഓഫിൽ പ്രവേശിക്കുകയും ചെയ്തു.  എന്നാൽ അവരെ ലീഗിലെ ഏറ്റവും വിജയകരമായ ടീമുകളിലൊന്നാക്കി മാറ്റുന്നത് എന്താണ്? നിലവിലെ സിഎസ്കെ  താരം റോബിൻ ഉത്തപ്പയുടെ മറുപടി ഇങ്ങനെ… ‘ആശയവിനിമയത്തിലെ വ്യക്തതയും കളിക്കാരെ പിന്തുണയ്ക്കുന്നതും സിഎസ്‌കെയുടെ ഐപിഎൽ വിജയത്തിൽ പ്രധാന പങ്കുവഹിക്കുന്നു’

മുൻ സിഎസ്‌കെ സഹതാരം ആർ അശ്വിനോട് തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവേയാണ് ഉത്തപ്പ ഇങ്ങനെ അഭിപ്രായപ്പെട്ടത്. “അവരുടെ വിജയത്തിന്റെ കാരണം അതാണെന്നാണ് കരുതുന്നത്.  അവർക്ക് ഒരു വലിയ സപ്പോർട്ട് സ്റ്റാഫുണ്ട്. അവരുടെ പരിശീലകരും ഫിസിയോകളും ഐപിഎല്ലിന്റെ തുടക്കം മുതൽ തന്നെ ഒപ്പം ഉണ്ടാവും. 2018-ൽ ഫൈനൽ വരെ മോശം ഫോമിലായിരുന്നു ഷെയ്ൻ വാട്സൻ, എന്നിട്ട് അവൻ ഞങ്ങൾക്ക് വേണ്ടി ഫൈനലിൽ അവിശ്വസനീയമായ പ്രകടനം കാഴ്ച്ചവെച്ചു. “

“സുരേഷ് റെയ്‌നയും അതുപോലെ. ആദ്യ 8 ഗെയിമുകളിൽ അദ്ദേഹം മികച്ച പ്രകടനം നടത്താത്ത സമയങ്ങളുണ്ട്. പക്ഷേ അവർ അദ്ദേഹത്തോടൊപ്പം നിന്നു, പെട്ടെന്ന്, കഴിഞ്ഞ 6 ഗെയിമുകളിൽ, തന്റെ പ്രകടനത്തിലൂടെ അദ്ദേഹം ടൂർണമെന്റിന്റെ മുഴുവൻ ഗതിയും മാറ്റി. ” ഉത്തപ്പ പറഞ്ഞു.

2021-ൽ രാജസ്ഥാൻ റോയൽസിൽ നിന്ന് സിഎസ്‌കെയിലേക്ക് ട്രേഡ് ചെയ്യപ്പെടുമ്പോൾ ക്യാപ്റ്റനായിരുന്ന ധോണിയുമായുള്ള തന്റെ ആദ്യ സംഭാഷണം ഉത്തപ്പ വെളിപ്പെടുത്തി. സീസണിന്റെ തുടക്കത്തിലും ടൂർണമെന്റിലും തനിക്ക് നൽകിയ വ്യക്തത പോസിറ്റീവ് സ്പിരിറ്റ് നിലനിർത്താൻ തന്നെ സഹായിച്ചതായി അദ്ദേഹം സമ്മതിച്ചു.

ഞാൻ ഇവിടെ വന്നപ്പോൾ, അദ്ദേഹം എന്നോട് പറഞ്ഞു – ‘അവസരം ലഭിക്കുമ്പോൾ, നിങ്ങൾക്ക് 4 അല്ലെങ്കിൽ 5 ഗെയിമുകൾ തുടർച്ചയായി ലഭിക്കും.  പക്ഷേ നിങ്ങളുടെ അവസരത്തിനായി കാത്തിരിക്കണം.’  എന്നെ സംബന്ധിച്ചിടത്തോളം വ്യക്തതയും ആശയവിനിമയവും വളരെ പ്രധാനമാണ്.  അതുകൊണ്ട്, ധോണിയുമായുള്ള ആ ആദ്യ സംഭാഷണത്തിൽ ഞാൻ ഇഷ്‌ടപ്പെട്ട ഒരു കാര്യം അദ്ദേഹം എന്നോട് പറഞ്ഞു, ‘ഇപ്പോൾ, നിങ്ങൾ  പ്ലേയിംഗ് ഇലവനിലേക്ക് കടക്കില്ല.  ഐപിഎല്ലിന് ഇനി രണ്ട് മാസമുണ്ട്.  അടുത്ത രണ്ട് മാസത്തിനുള്ളിൽ എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം.” ഉത്തപ്പ കൂട്ടിച്ചേർത്തു.

“എല്ലാ ആഴ്‌ചയും അല്ലെങ്കിൽ 4-5 ദിവസത്തിലൊരിക്കൽ, ഒരു കോച്ച് അല്ലെങ്കിൽ മറ്റൊരാൾ വന്ന് എന്നോട് സംസാരിക്കുകയും ‘ഞാൻ നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും?  ബാറ്റിങ്ങിൽ ഒരുങ്ങാൻ എങ്ങനെ സഹായിക്കാനാകും?  അല്ലെങ്കിൽ, നിങ്ങൾ എന്താണ് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നത്?’ ” അദ്ദേഹം പറഞ്ഞു