Skip to content

റിക്കി പോണ്ടിങിൻ്റെ സൂപ്പർമാൻ ക്യാച്ചിനെ ഓർമിപ്പിച്ച് റായുഡുവിൻ്റെ തകർപ്പൻ ക്യാച്ച്, വീഡിയോ കാണാം

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ തകർപ്പൻ ക്യാച്ചുമായി ആരാധകരെ ഞെട്ടിച്ച് അമ്പാട്ടി റായുഡു. 2013 സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കവെ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് നേടിയ സൂപ്പർമാൻ ക്യാച്ചിനെ ഓർമിപ്പിക്കുന്നതായിരുന്നു റായുഡുവിൻ്റെ ഈ തകർപ്പൻ ക്യാച്ച്.

( Picture Source : IPL / BCCI )

മത്സരത്തിൽ ആർ സീ ബിയെ 23 റൺസിന് പരാജയപ്പെടുത്തി സീസണിലെ ആദ്യ വിജയം കുറിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. റോബിൻ ഉത്തപ്പയുടെയും ശിവം ദുബെയുടെയും തകർപ്പൻ ബാറ്റിങ് മികവിലും മഹീഷ് തീക്ഷ്ണയുടെ ബൗളിംഗ് മികവിലുമാണ് സി എസ് കെ വിജയം നേടിയത്. ഈ പ്രകടനങ്ങൾക്കൊപ്പം മത്സരത്തിലെ ഹൈലൈറ്റ്സുകളിൽ ഒന്നായിരുന്നു അമ്പാട്ടി റായുഡുവിൻ്റെ ഈ തകർപ്പൻ ക്യാച്ച്.

ക്യാപ്റ്റൻ രവീന്ദ്ര ജഡേജ എറിഞ്ഞ 16 ആം ഓവറിലെ നാലാം പന്തിൽ ആകാശ് ദീപിനെയാണ് തകർപ്പൻ ക്യാച്ചിലൂടെ അമ്പാട്ടി റായുഡു പുറത്താക്കിയത്.

വീഡിയോ കാണാം ;

2013 ഐ പി എൽ സീസണിൽ ഡൽഹിയ്ക്കെതിരായ മത്സരത്തിൽ ഉന്മുക്ത് ചന്ദിനെ പുറത്താക്കാൻ റിക്കി പോണ്ടിങ് നേടിയ ക്യാച്ചിനെ ഓർമിപ്പിക്കുന്നതായിരുന്നു റായുഡുവിൻ്റെ ഈ തകർപ്പൻ ക്യാച്ച്.

( Picture Source : IPL / BCCI )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് 50 പന്തിൽ 88 റൺസ് നേടിയ റോബിൻ ഉത്തപ്പ, 46 പന്തിൽ 95 റൺസ് നേടിയ ശിവം ദുബെ എന്നിവരുടെ മികവിലാണ് കൂറ്റൻ സ്കോർ നേടിയത്. മറുപടി ബാറ്റിങിനിറങ്ങിയ ആർ സീ ബിയെ നാലോവറിൽ 33 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ മഹീഷ് തീക്ഷ്ണയാണ് പിടിച്ചുകെട്ടിയത്. ക്യാപ്റ്റൻ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും നേടി.

( Picture Source : IPL / BCCI )