ആർ സീ ബിയെ തകർത്ത് സീസണിലെ ആദ്യ വിജയം നേടി ചെന്നൈ സൂപ്പർ കിങ്സ്

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 23 റൺസിന് പരാജയപ്പെടുത്തി ഈ സീസണിലെ ആദ്യ വിജയം നേടി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ്. മത്സരത്തിൽ സി എസ് കെ ഉയർത്തിയ 217 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ആർ സീ ബിയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ.

( Picture Source : IPL / BCCI )

ആർ സീ ബിയ്ക്ക് വേണ്ടി മുൻനിര ബാറ്റ്സ്മാന്മാർ ആർക്കും തന്നെ മികവ് പുലർത്താൻ സാധിച്ചില്ല. മാക്സ്വെൽ 11 പന്തിൽ 26 റൺസ് നേടി പുറത്തായപ്പോൾ കോഹ്ലി ഒരു റണ്ണും ഡുപ്ലെസിസ് 8 റൺസും നേടി പുറത്തായി. 27 പന്തിൽ 41 റൺസ് നേടിയ ഷഹ്ബാസ് അഹമ്മദ്, 18 പന്തിൽ 34 റൺസ് നേടിയ അരങ്ങേറ്റക്കാരൻ പ്രഭുദ്ദേശായ്, 14 പന്തിൽ 34 റൺസ് നേടിയ ദിനേശ് കാർത്തിക് എന്നിവർ മാത്രമാണ് ആർ സീ ബിയ്ക്ക് വേണ്ടി തിളങ്ങിയത്.

( Picture Source : IPL / BCCI )

ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി മഹീഷ് തീക്ഷ്ണ നാലോവറിൽ 33 റൺസ് വഴങ്ങി നാല് വിക്കറ്റും രവീന്ദ്ര ജഡേജ 39 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും നേടി.

( Picture Source : IPL / BCCI )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് റോബിൻ ഉത്തപ്പയുടെയും ശിവം ദുബെയുടെയും മികവിലാണ് കൂറ്റൻ സ്കോർ നേടിയത്. റോബിൻ ഉത്തപ്പ 50 പന്തിൽ 4 ഫോറും 9 സിക്സുമടക്കം 88 റൺസ് നേടി പുറത്തായപ്പോൾ ശിവം ദുബെ 5 ഫോറും 8 സിക്സുമടക്കം 95 റൺസ് നേടി പുറത്താകാതെ നിന്നു. മൂന്നാം വിക്കറ്റിൽ 165 റൺസ് ഇരുവരും കൂട്ടിച്ചേർത്തു.

ആർ സീ ബിയ്‌ക്ക് വേണ്ടി ഹസരങ്ക 2 വിക്കറ്റും ജോഷ് ഹേസൽവുഡ് ഒരു വിക്കറ്റും നേടി.

( Picture Source : IPL / BCCI )