Skip to content

നാല് വിക്കറ്റ് വീഴ്ത്തി കുൽദീപ് യാദവ്, കൊൽക്കത്തയ്ക്കെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ വിജയം

കുൽദീപ് യാദവിൻ്റെയും ഖലീൽ അഹമ്മദിൻ്റെയും തകർപ്പൻ ബൗളിങ് മികവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 44 റൺസിന് പരാജയപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ്. മത്സരത്തിൽ ക്യാപിറ്റൽസ് ഉയർത്തിയ 216 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കെ കെ ആറിന് 19.4 ഓവറിൽ 171 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

( Picture Source : IPL / BCCI )

33 പന്തിൽ 54 റൺസ് നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ മാത്രമെ കെ കെ ആർ നിരയിൽ തിളങ്ങിയുള്ളൂ. നിതീഷ് റാണ 20 പന്തിൽ 30 റൺസും സാം ബില്ലിങ്സ് 9 പന്തിൽ 15 റൺസും നേടി പുറത്തായി.

നാലോവറിൽ 35 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ കുൽദീപ് യാദവും 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ഖലീൽ അഹമ്മദുമാണ് കെ കെ ആറിനെ തകർത്തത്.

( Picture Source : IPL / BCCI )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 29 പന്തിൽ 51 റൺസ് നേടിയ പൃഥ്വി ഷാ, 45 പന്തിൽ 61 റൺസ് നേടിയ ഡേവിഡ് വാർണർ, 14 പന്തിൽ 27 റൺസ് നേടിയ ക്യാപ്റ്റൻ റിഷഭ് പന്ത്, 11 പന്തിൽ 29 റൺസ് നേടിയ ഷാർദുൽ താക്കൂർ, 22 റൺസ് നേടിയ അക്ഷർ പട്ടേൽ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.

( Picture Source : IPL / BCCI )

കെ കെ ആറിന് വേണ്ടി സുനിൽ നരെയ്ൻ 2 വിക്കറ്റും ആന്ദ്രെ റസ്സൽ, ഉമേഷ് യാദവ്, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. സീസണിലെ തങ്ങളുടെ രണ്ടാം വിജയമാണ് ഡൽഹി ക്യാപിറ്റൽസ് നേടിയത്.

( Picture Source : IPL / BCCI )