കൊൽക്കത്തയ്ക്കെതിരായ ഫിഫ്റ്റി, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഡേവിഡ് വാർണർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലെ ഫിഫ്റ്റിയോടെ ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഡേവിഡ് വാർണർ. ഐ പി എല്ലിലെ തൻ്റെ 51 ആം ഫിഫ്റ്റി നേടിയ വാർണർ 61 റൺസ് നേടിയാണ് പുറത്തായത്. ഈ പ്രകടനത്തോടെയാണ് ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് വാർണർ കുറിച്ചത്.

( Picture Source : IPL / BCCI )

മത്സരത്തിലെ പ്രകടനത്തോടെ ഐ പി എല്ലിൽ 5500 റൺസ് ഡേവിഡ് വാർണർ പൂർത്തിയാക്കി. ഇതോടെ ഐ പി എല്ലിൽ ഏറ്റവും വേഗത്തിൽ 5500 റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടവും 5500 റൺസ് നേടുന്ന ആദ്യ വിദേശ താരമെന്ന നേട്ടവും വാർണർ സ്വന്തമാക്കി.

6389 റൺസ് നേടിയ വിരാട് കോഹ്ലി, 5911 റൺസ് നേടിയ ശിഖാർ ധവാൻ, 5691 റൺസ് നേടിയ രോഹിത് ശർമ്മ, 5528 റൺസ് നേടിയ സുരേഷ് റെയ്ന എന്നിവരാണ് ഐ പി എല്ലിൽ ഇതിനുമുൻപ് 5500 ലധികം റൺസ് നേടിയിട്ടുള്ള ബാറ്റ്സ്മാന്മാർ.

( Picture Source : IPL / BCCI )

ഐ പി എല്ലിൽ ഏറ്റവും കൂടുതൽ 50+ സ്കോർ നേടിയിട്ടുള്ള ബാറ്റ്സ്മാനും കൂടിയാണ് വാർണർ. ഐ പി എല്ലിൽ ഇത് 55 ആം തവണയാണ് വാർണർ 50+ സ്കോർ നേടുന്നത്. 47 തവണ 50 + സ്കോർ നേടിയ വിരാട് കോഹ്ലിയാണ് ഈ നേട്ടത്തിൽ വാർണർക്ക് പുറകിലുള്ളത്.

( Picture Source : IPL / BCCI )

മത്സരത്തിൽ 45 പന്തിൽ 61 റൺസ് നേടിയ വാർണർക്കൊപ്പം 29 പന്തിൽ 51 റൺസ് നേടിയ പൃഥ്വി ഷായുടെയും മികവിലാണ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് നേടിയത്. ക്യാപ്റ്റൻ റിഷഭ് പന്ത് 14 പന്തിൽ 27 റൺസും ഷാർദുൽ താക്കൂർ 11 പന്തിൽ 29 റൺസും അക്ഷർ പട്ടേൽ 14 പന്തിൽ 22 റൺസും നേടി.

( Picture Source : IPL / BCCI )