CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

ഇന്ത്യൻ ടീമിൽ ശക്തമായി തിരിച്ചെത്താൻ അവന് സാധിക്കും, ദിനേശ് കാർത്തിക്കിനെ കുറിച്ച് സൗത്താഫ്രിക്കൻ ഇതിഹാസം

ഈ ഐ പി എൽ സീസണിൽ തകർപ്പൻ പ്രകടനമാണ് ആർ സീ ബിയ്ക്ക് വേണ്ടി വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ആർ സീ ബിയെ വിജയത്തിലെത്തിക്കാൻ ഡി കെയ്ക്ക് സാധിച്ചു. ഈ പ്രകടനം തുടർന്നാൽ ഇന്ത്യൻ ടീമിൽ ദിനേശ് കാർത്തിക്കിന് തിരിച്ചെത്താൻ സാധിക്കുമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സൗത്താഫ്രിക്കൻ ഇതിഹാസതാരം ഷോൺ പൊള്ളോക്ക്.

( Picture Source : IPL )

ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചെത്താനുള്ള ആഗ്രഹങ്ങൾ ദിനേശ് കാർത്തിക്കും ഉപേക്ഷിച്ചിട്ടില്ല. ടി20 ടീമിൽ തിരിച്ചെത്താൻ താൻ ആഗ്രഹിക്കുന്നതായി ദിനേശ് കാർത്തിക് മുൻപ് വ്യക്തമാക്കിയിരുന്നു.

സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും തകർപ്പൻ പ്രകടമാണ് ഡികെ കാഴ്ച്ചവെച്ചത്. പഞ്ചാബ് കിങ്സിനെതിരെ 14 പന്തിൽ 23 റൺസ് നേടിയ താരം കെ കെ ആറിനെതിരെ 7 പന്തിൽ 14 റൺസും ഒടുവിൽ രാജസ്ഥാൻ റോയൽസിനെതിരായ കഴിഞ്ഞ മത്സരത്തിൽ 23 പന്തിൽ 43 റൺസും നേടിയിരുന്നു.

( Picture Source : IPL )

” തീർച്ചയായും അവൻ ഇപ്പോൾ കളിക്കുന്ന രീതിയും ഈ ഫോമും തുടർന്നാൽ അത് പിന്നിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് തലവേദയാകും. അവനുമുൻപിലുണ്ടാകുന്ന ഒരേയൊരു പ്രശ്നം വിക്കറ്റ് കീപ്പറായ റിഷഭ് പന്തായിരിക്കും. അവൻ്റെ ബാറ്റിങ് മികച്ചതാണെങ്കിൽ അവന് ആ റോൾ നൽകൂ, കളിക്കളത്തിൽ കളിപ്പിക്കൂ. ”

( Picture Source : IPL )

” പക്ഷേ ഈ ഘട്ടത്തിൽ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് ചർച്ച ചെയ്യുവാൻ അവൻ ആഗ്രഹിക്കുന്നുണ്ടാകില്ല. ഓരോ മത്സരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കഴിവിൻ്റെ പരമാവധി പുറത്തെടുക്കാനായിരിക്കും അവൻ ശ്രമിക്കുക. പക്ഷേ ഈ പ്രകടനം തുടർന്നാൽ ഫോമിൻ്റെ അടിസ്ഥാനത്തിൽ അവൻ്റെ പേര് മുൻപിൽ തന്നെയുണ്ടാകും. ” പൊള്ളോക്ക് പറഞ്ഞു.

പ്രായമൊന്നും പരിഗണിക്കാതെയാണ് 34 ക്കാരനായ മാത്യൂ വേഡിനെ ഓസ്ട്രേലിയ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത്. സെമിഫൈനലിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത വേഡാണ് ഓസ്ട്രേലിയയെ ഫൈനലിൽ എത്തിച്ചത്. ഫോം മാത്രം പരിഗണിച്ചുകൊണ്ട് ഇത്തരത്തിലൊരു തീരുമാനം ഇന്ത്യയെടുക്കുമോയെന്ന ആകാംക്ഷയിലാണ് ആരാധകർ.

( Picture Source : IPL )
Leave a comment