Skip to content

രണ്ടാം ഏകദിനത്തിലും ബംഗ്ലാദേശിന് തോൽവി: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര സൗത്താഫ്രിക്കയ്ക്ക്

പാൾ: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലും സൗത്താഫ്രിക്കയ്ക്ക് 104 റൺസിന്റെ ആവേശ്വാജ്ജല വിജയം. ഈ വിജയത്തോടു കൂടി സൗത്താഫ്രിക്ക വീണ്ടും ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാമത് എത്തി.ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 50 ഓവറിൽ 352 റൺസെടുത്തു.മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാ ഇന്നിംഗ്സ് 47.5 ഓവറിൽ 249 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ബംഗ്ലാദേശിന് വേണ്ടി മുഷ്ഫിക്കർ റഹീമും, ഇംമ്രുൾ കെയ്സും അർധ സെഞ്ച്വറി നേടി. മറ്റ് ബംഗ്ലാ ബാറ്റ്സ്മാൻമാർക്ക് ഒന്നും മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. ബൗളിംഗിൽ സൗത്താഫ്രിക്കയ്ക്ക് വേണ്ടി ആൻഡീലേ
ഫെക്ക്ലുക്ക്വയോ 4 വിക്കറ്റും, ഇമ്രാൻ താഹിർ മൂന്നും,
പ്രെട്ടോറിയസ് 2 വിക്കറ്റും ,പാറ്റേഴ്സൻ 1 വിക്കറ്റും നേടി മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ചു.ഈ വിജയത്തോടെ ഏകദിന പരമ്പര സൗത്താഫ്രിക്ക സ്വന്തമാക്കി.104 പന്തിൽ 15 ഫോറും, 7 സിക്സടക്കം 176 റൺസ് നേടിയ എ ബി ഡിവില്ലിയേഴ്സ് ആണ് പ്ലേയർ ഓഫ് ദി മാച്ച്