ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ ബൗളിങ് ആക്ഷൻ അനുകരിച്ചുകൊണ്ട് ഏവരെയും അമ്പരപ്പിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റർ നിക് മാഡിൻസൺ. ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെൻ്റായ ഷെഫീൽഡ് ഷീൽഡിൽ വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരായ മത്സരത്തിലാണ് വിക്ടോറിയൻ ഓൾ റൗണ്ടർ മാഡിൻസൺ ബുംറയുടെ ബൗളിങ് ആക്ഷൻ അനുകരിച്ചത്.

താരത്തിൻ്റെ ഈ അനുകരണം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.

2013 ൽ ഓസ്ട്രേലിയക്ക് വേണ്ടി അന്താരാഷ്ട്രാ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചുവെങ്കിലും അധികം അവസരങ്ങൾ മാഡിൻസണ് ലഭിച്ചിട്ടില്ല. ഓസ്ട്രേലിയക്ക് വേണ്ടി മൂന്ന് ടെസ്റ്റ് മത്സരങ്ങളിലും 6 ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള താരം 2014 ഐ പി എൽ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയും കളിച്ചിട്ടുണ്ട്.
വീഡിയൊ ;
We have a left-arm Jasprit Bumrah.pic.twitter.com/NqrV5w00IN
— Johns. (@CricCrazyJohns) April 4, 2022
ഐ പി എൽ 2022 ൽ മോശം തുടക്കമാണ് ബുംറയ്ക്ക് ലഭിച്ചത്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 3.2 ഓവറിൽ 43 റൺസ് ബുംറ വഴങ്ങിയിരുന്നു. എന്നാൽ രാജസ്ഥാൻ റോയൽസിനെതിരായ അടുത്ത മത്സരത്തിൽ മികച്ച തിരിച്ചുവരവാണ് ബുംറ നടത്തിയത്.

മത്സരത്തിൽ കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയായിരുന്ന രാജസ്ഥാൻ റോയൽസിനെതിരെ നാലോവറിൽ 17 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ ബുംറ നേടിയിരുന്നു. എന്നാൽ ബുംറയുടെ തകർപ്പൻ പ്രകടനത്തിൻ്റെ മികവിലും വിജയം നേടുവാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചില്ല. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപെട്ട മുംബൈ ഇന്ത്യൻസ് നികവിൽ പോയിൻ്റ് ടേബിളിൽ എട്ടാം സ്ഥാനത്താണുള്ളത്. ഏപ്രിൽ 6 ന് കെ കെ ആറിനെതിരെയാണ് മുംബൈ ഇന്ത്യൻസിൻ്റെ അടുത്ത മത്സരം.
