ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിൻ്റെ ക്യാപ്റ്റനായി നിയമിച്ചത് തന്നെ സമ്മർദ്ദത്തിലാക്കിയിട്ടില്ലെന്ന് രവീന്ദ്ര ജഡേജ. താൻ ക്യാപ്റ്റനാകുമെന്ന് ധോണി മാസങ്ങൾക്ക് മുൻപേ അറിയിച്ചിരുന്നുവെന്നും അതുകൊണ്ട് മാനസികമായി താൻ തയ്യാറെടുത്തിരുന്നുവെന്നും ജഡേജ പറഞ്ഞു.

സീസണിൽ മോശം തുടക്കമാണ് ചെന്നൈ സൂപ്പർ കിങ്സിന് ലഭിച്ചത്. ചരിത്രത്തിൽ ആദ്യമായി ഒരു സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപെട്ട സി എസ് കെ കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിങ്സിനോടും പരാജയപെട്ടിരുന്നു.
” കുറച്ചു മാസങ്ങൾക്ക് മുൻപേ അദ്ദേഹത്തിനും അത് പറഞ്ഞതുമുതൽ ക്യാപ്റ്റൻസിക്കായി ഞാൻ തയ്യാറെടുക്കുകയായിരുന്നു. ടീമിനെ നയിക്കാൻ മാനസികമായി ഞാൻ തയ്യാറായിരുന്നു. എനിക്ക് ഒരു സമ്മർദ്ദവും ഉണ്ടായിരുന്നില്ല. ഞാൻ എൻ്റെ തീരുമാനങ്ങളെ പിന്തുണച്ചു. എൻ്റെ മനസ്സിൽ എന്തുതന്നെ തോന്നിയാലും ഞാൻ അതിന് പോകുന്നു. ടി20 ക്രിക്കറ്റിൽ താളം കണ്ടെത്തുവാൻ ഒരു വിജയം മാത്രം മതി, പിന്നീട് വിജയതുടർച്ച ലഭിക്കും. ”

” ആ വിജയത്തിന് വേണ്ടിയാണ് ഞങ്ങൾ പരിശ്രമിക്കുന്നത്. ആ വിജയം നേടിയാൽ, ടീമിലെ എല്ലാവരും പരിചയസമ്പന്നരും അവരുടെ ചുമതലകൾ അറിയുന്നവരുമാണ്. താളം കണ്ടെത്താൻ ഞങ്ങൾ പരിശ്രമിക്കുകയാണ് ഞങ്ങളുടെ പദ്ധതികൾ വിജയിക്കാനായി ഞങ്ങൾ കാത്തിരിക്കുന്നു. ” രവീന്ദ്ര ജഡേജ പറഞ്ഞു.

ആദ്യ മത്സരത്തിൽ കെ കെ ആറിനോട് 6 വിക്കറ്റിന് പരാജയപെട്ട സി എസ് കെ രണ്ടാം മത്സരത്തിൽ ലക്നൗ സൂപ്പർ ജയൻ്റ്സിനോട് 6 വിക്കറ്റിനും ഒടുവിൽ പഞ്ചാബ് കിങ്സിനോട് 54 റൺസിനും പരാജയപെട്ടിരുന്നു. പോയിൻ്റ് ടേബിളിൽ നികവിൽ ഒമ്പതാം സ്ഥാനത്താണ് നിലവിലെ ചാമ്പ്യന്മാരുള്ളത്. ഏപ്രിൽ ഒമ്പതിന് പോയിൻ്റ് ടേബിളിൽ അവസാന സ്ഥാനത്തുള്ള സൺറൈസേഴ്സ് ഹൈദരാബാദുമായാണ് സി എസ് കെ യുടെ അടുത്ത മത്സരം.
