അവസാന മത്സരത്തിൽ ദേശീയ ഗാനത്തിനിടെ വികാരാധീനനായി റോസ് ടെയ്ലർ, വീഡിയോ കാണാം

അന്തരാഷ്ട്ര ക്രിക്കറ്റിലെ തൻ്റെ അവസാന മത്സരത്തിൽ വികാരാധീനനായി ന്യൂസിലൻഡ് ഇതിഹാസം റോസ് ടെയ്ലർ. നെതർലൻഡ്സിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തോടെയാണ് 16 വർഷം നീണ്ട ടെയ്‌ലറുടെ ക്രിക്കറ്റ് കരിയറിന് തിരശ്ശീല വീഴുന്നത്. മത്സരത്തിൽ ദേശീയ ഗാനത്തിനിടെ സങ്കടം അടക്കാനാകാതെ റോസ് ടെയ്‌ലറുടെ കണ്ണുനിറഞ്ഞപ്പോൾ അത് ക്രിക്കറ്റ് ആരാധകരുടെയും കണ്ണു നനയിച്ചു.

( Picture Source : Twitter )

അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും 100 ലധികം മത്സരങ്ങൾ കളിച്ചിട്ടുള്ള ആദ്യ താരമാണ് റോസ് ടെയ്ലർ. ന്യൂസിലൻഡിന് വേണ്ടി 112 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 7684 റൺസും 236 ഏകദിനങ്ങളിൽ നിന്നും 8602 റൺസും 102 ടി20 മത്സരങ്ങളിൽ നിന്നും 1909 റൺസും റോസ് ടെയ്ലർ നേടിയിട്ടുണ്ട്. തൻ്റെ അവസാന മത്സരത്തിനിറങ്ങിയ റോസ് ടെയ്ലറെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് നെതർലൻഡ്സ് താരങ്ങൾ ആദരിച്ചത്.

( Picture Source : Twitter )

തൻ്റെ 16 പന്തിൽ 14 റൺസ് നേടിയാണ് ഇതിഹാസതാരം പുറത്തായത്.

വീഡിയൊ ;

2006 മാർച്ചിലാണ് റോസ് ടെയ്ലർ ന്യൂസിലൻഡിന് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും ന്യൂസിലൻഡിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാനും ഏകദിനത്തിൽ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ സെഞ്ചുറിയും ഫിഫ്റ്റിയും നേടിയ ബാറ്റ്സ്മാനാണ് റോസ് ടെയ്‌ലർ.

( Picture Source : Twitter )