Skip to content

ലിവിങ്സ്റ്റൺ യൂ ബ്യൂട്ടി, ബ്രാവോയെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി പഞ്ചാബിൻ്റെ ഇംഗ്ലണ്ട് താരം, വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ലിയാം ലിവിങ്സ്റ്റൺ കാഴ്ച്ചവെച്ചത്. ഫിഫ്റ്റി നേടി പഞ്ചാബിനെ മികച്ച സ്കോറിൽ എത്തിച്ച താരം മറുപടി ബാറ്റിങിനിറങ്ങിയ സി എസ് കെയ്ക്കെതിരെ 2 വിക്കറ്റുകൾ നേടുകയും ഒപ്പം തകർപ്പൻ റിട്ടേൺ ക്യാച്ച് നേടുകയും ചെയ്തു.

( Picture Source : IPL )

32 പന്തിൽ 5 ഫോറും 5 സിക്സും അടക്കം 60 റൺസ് നേടിയ ലിവിങ്സ്റ്റണിൻ്റെ മികവിലാണ് നിശ്ചിത 20 ഓവറിൽ 180 റൺസ് പഞ്ചാബ് കിങ്സ് നേടിയത്. മറുപടി ബാറ്റിങിൽ തുടക്കത്തിൽ തകർന്ന സി എസ് കെയെ മികച്ച ബാറ്റിങിലൂടെ ശിവം ദുബെ കരകയറ്റുന്നതിനിടയിലാണ് ക്യാപ്റ്റൻ മായങ്ക് അഗർവാൾ ലിവിങ്സ്റ്റണിന് ഓവർ നൽകിയത്. ആദ്യ ഓവറിൽ 3 റൺസ് വഴങ്ങിയ താരം തൻ്റെ തൊട്ടടുത്ത ഓവറിലെ അഞ്ചാം പന്തിൽ ശിവം ദുബെയെ പുറത്താക്കുകയും തൊട്ടടുത്ത പന്തിൽ ഡ്വെയ്ൻ ബ്രാവോയെ തകർപ്പൻ റിട്ടേൺ ക്യാച്ചിലൂടെ മടക്കി അയക്കുകയും ചെയ്തു.

( Picture Source : IPL )

നേരിട്ട ആദ്യ പന്ത് ബ്രാവോ ഡിഫൻഡ് ചെയ്യാൻ ശ്രമിക്കുകയും വായുവിൽ ഉയർന്ന പന്ത് ലിവിങ്സ്റ്റൺ ഇടത്തേക്ക് ആറ് മീറ്ററോളം ഡൈവ് ചെയ്തുകൊണ്ട് കൈപിടിയിലൊതുക്കുകയും ചെയ്തു.

വീഡിയൊ ;

മത്സരത്തിൽ 54 റൺസിൻ്റെ വമ്പൻ വിജയമാണ് പഞ്ചാബ് കിങ്സ് കുറിച്ചത്. പഞ്ചാബ് ഉയർത്തിയ 181 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സി എസ് കെയ്ക്ക് 18 ഓവറിൽ 126 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. സീസണിലെ തുടർച്ചയായ മൂന്നാം തോൽവിയാണ് സി എസ് കെ ഏറ്റുവാങ്ങിയത്. സീസണിലെ രണ്ടാം വിജയം നേടിയ പഞ്ചാബ് കിങ്സ് പോയിൻ്റ് ടേബിളിൽ നാലാം സ്ഥാനത്തെത്തി.

( Picture Source : IPL )