Skip to content

തകർപ്പൻ റണ്ണൗട്ടിലൂടെ രാജപക്സയെ പുറത്താക്കി എം എസ് ധോണി, വീഡിയോ കാണാം

പ്രായം വെറും നമ്പർ മാത്രമാണെന്ന് വീണ്ടും തെളിയിച്ച് എം എസ് ധോണി. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ തകർപ്പൻ റണ്ണൗട്ടിലൂടെ പഞ്ചാബ് വിക്കറ്റ് കീപ്പർ ഭാനുക രാജപക്സയെ പുറത്താക്കിയിരിക്കുകയാണ് എം എസ് ധോണി.

( Picture Source : IPL )

മത്സരത്തിലെ രണ്ടാം ഓവറിലാണ് ഈ തകർപ്പൻ റണ്ണൗട്ട് പിറന്നത്. ക്രിസ് ജോർദാൻ എറിഞ്ഞ ലെങ്ത് ബോൾ രാജപക്സ ലെഗ് സൈഡിലേക്ക് പുഷ് ചെയ്തുകൊണ്ട് ഒരു ക്വിക്ക് സിംഗിളിന് ശ്രമിക്കുകയും എന്നാൽ ശിവം ദുബെ ഓടിയെത്തും മുൻപ് പന്ത് ക്രിസ് ജോർദാൻ കൈക്കലാക്കുകയും ചെയ്തു. അപകടം മനസ്സിലാക്കി തിരികെ രാജപക്സ ക്രീസിലേക്ക് ഓടുകയും സമയം കളയാതെ ജോർദാൻ പന്ത് സ്റ്റാമ്പിലേക്ക് ത്രോ ചെയ്യുകയും പിന്നിൽ നിന്നും ഓടിയെത്തിയ എം എസ് ധോണി പന്ത് കൈക്കലാക്കി ഡൈവ് ചെയ്തുകൊണ്ട് രാജപക്സയെ റണ്ണൗട്ടാക്കുകയും ചെയ്തു.

( Picture Source : IPL )

അമ്പയർ തീരുമാനം തേർഡ് അമ്പയർക്ക് വിട്ടെങ്കിലും ധോണിയുടെ ചിരിയിലൂടെ അത് ഔട്ടാണെന്ന് ആരാധകർ ഉറപ്പിച്ചിരുന്നു.

വീഡിയൊ ;

മത്സരത്തിൽ ടോസ് നേടിയ സി എസ് കെ പഞ്ചാബ് കിങ്സിനെ ബാറ്റിങിന് അയക്കുകയായിരുന്നു. പഞ്ചാബ് കിങ്സ് ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയപ്പോൾ ചെന്നൈ സൂപ്പർ കിങ്സ് തുഷാർ ദേഷ്പാണ്ടെയ്ക്ക് പകരം ക്രിസ് ജോർദാനെ ടീമിലെത്തിച്ചു.

( Picture Source : IPL )