Skip to content

സെഞ്ചുറി നേടി അലിസ്സ ഹീലി, കയ്യടിച്ച് കട്ട സപ്പോർട്ടുമായി മിച്ചൽ സ്റ്റാർക്ക്, വീഡിയോ കാണാം

ക്രിക്കറ്റിലെ അതിമനോഹരമായ കാഴ്ച്ചയ്ക്ക് വേദിയായി ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ലോകകപ്പ് ഫൈനൽ പോരാട്ടം. ഫൈനലിൽ വിക്കറ്റ് കീപ്പർ അലിസ്സ ഹീലിയുടെ സെഞ്ചുറി മികവിലാണ് ഓസ്ട്രേലിയ വിജയം നേടിയത്. ആരാധകർക്കൊപ്പം മത്സരത്തിൽ അലിസ്സ ഹീലിയെ പിന്തുണയ്ക്കാൻ ഗാലറിയിൽ അലിസയുടെ ഭർത്താവും ഓസ്ട്രേലിയൻ പേസറുമായ മിച്ചൽ സ്റ്റാർക്കും എത്തിയിരുന്നു.

( Picture Source : Twitter )

ഏകദിന കരിയറിലെ തൻ്റെ അഞ്ചാം സെഞ്ചുറി നേടിയ അലിസ ഹീലി മത്സരത്തിൽ 138 പന്തിൽ 170 റൺസ് നേടിയാണ് പുറത്തായത്. ഏകദിന ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ ഒരു ബാറ്ററുടെ ഏറ്റവും ഉയർന്ന സ്കോർ കൂടിയാണിത്. മത്സരത്തിൽ സെഞ്ചുറി കുറിച്ച നിമിഷം കയ്യടിച്ചുകൊണ്ട് തൻ്റെ പ്രിയതമയെ സ്റ്റാർക്ക് പ്രോത്സാഹിപ്പുക്കുന്ന ചിത്രം ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് വൈറലായിരിക്കുകയാണ്.

വീഡിയോ ;

നേരത്തേ വെസ്റ്റിൻഡീസിനെതിരായ സെമിഫൈനലിലും അലിസ ഹീലി സെഞ്ചുറി നേടിയിരുന്നു. രണ്ട് സെഞ്ചുറിയടക്കം ഈ ലോകകപ്പിൽ 9 മത്സരങ്ങളിൽ നിന്നും 56.56 ശരാശരിയിൽ 100 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 509 റൺസ് അലിസ ഹീലി നേടി. ഈ പ്രകടത്തോടെ പ്ലേയർ ഓഫ് ദി മാച്ച് അവാർഡിനൊപ്പം പ്ലേയർ ഓഫ് ദി ടൂർണമെൻ്റായും അലിസ ഹീലി തിരഞ്ഞെടുക്കപെട്ടു.

( Picture Source : Twitter )

ഓസ്ട്രേലിയ കിരീടം നേടിയ 2015 ഏകദിന ലോകകപ്പിൽ പ്ലേയർ ഓഫ് ദി സിരീസ് അവാർഡ് നേടിയത് മിച്ചൽ സ്റ്റാർക്കായിരുന്നു. കൂടാതെ കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയതും സ്റ്റാർക്കായിരുന്നു. ഇപ്പോഴിതാ ഏഴ് വർഷങ്ങൾക്ക് ശേഷം വുമൺസ് ഏകദിന ലോകകപ്പിൽ പ്ലേയർ ഓഫ് ദി സീരീസ് അവാർഡ് കുറിച്ചിരിക്കുകയാണ് അലിസ ഹീലി. ക്രിക്കറ്റിലെ പവർ കപ്പിൾസ് എന്നാണ് ആരാധകർ ഇരുവരെയും വിളിക്കുന്നത്.

( Picture Source : Twitter )