Skip to content

പറത്തിയത് മൂന്ന് സിക്സ്, ബേസിൽ തമ്പിക്കെതിരെ ഒരോവറിൽ 26 റൺസ് നേടി ജോസ് ബട്ട്ലർ, വീഡിയോ കാണാം

ഐ പി എൽ 2022 സീസണിലെ ആദ്യ സെഞ്ചുറി ജോസ് ബട്ട്ലർക്ക് സ്വന്തം. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലാണ് ജോസ് ബട്ട്ലർ സെഞ്ചുറി നേടിയത്. ഐ പി എല്ലിലെ ജോസ് ബട്ട്ലറുടെ രണ്ടാം സെഞ്ചുറിയാണിത്.

( Picture Source : IPL )

66 പന്തിൽ നിന്നുമാണ് ഐ പി എല്ലിലെ തൻ്റെ രണ്ടാം സെഞ്ചുറി ബട്ട്ലർ നേടിയത്. 68 പന്തിൽ 100 റൺസ് നേടിയാണ് മത്സരത്തിൽ പുറത്തായത്. 11 ഫോറും 5 സിക്സും മത്സരത്തിൽ ജോസ് ബട്ട്ലറുടെ ബാറ്റിൽ നിന്നും പിറന്നു. ജസ്പ്രീത് ബുംറയാണ് ജോസ് ബട്ട്ലറെ പുറത്താക്കിയത്. മത്സരത്തിൽ നാലാം ഓവർ എറിയാനെത്തിയ ബേസിൽ തമ്പിയ്ക്കെതിരെ 26 റൺസാണ് ബട്ട്ലർ അടിച്ചുകൂട്ടിയത്. മൂന്ന് സിക്സും രണ്ട് ഫോറും ആ ഓവറിൽ ബേസിൽ തമ്പിയ്ക്കെതിരെ ബട്ട്ലർ നേടിയത്.

വീഡിയോ ;

ഇതിനുമുൻപ് കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് ജോസ് ബട്ലർ തൻ്റെ ആദ്യ സെഞ്ചുറി നേടിയത്. ബെൻ സ്റ്റോക്സിന് ശേഷം ഐ പി എല്ലിൽ രണ്ട് സെഞ്ചുറി നേടുന്ന ഇംഗ്ലീഷ് ബാറ്റർ കൂടിയാണ് ബട്ട്ലർ.

( Picture Source : IPL )

മത്സരത്തിൽ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് രാജസ്ഥാൻ റോയൽസ് നേടി. ബട്ട്ലർക്കൊപ്പം 21 പന്തിൽ 30 റൺസ് നേടിയ ക്യാപ്റ്റൻ സഞ്ജു സാംസണും 14 പന്തിൽ 35 റൺസ് നേടിയ ഷിംറോൺ ഹെറ്റ്മയറുമാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി തിളങ്ങിയത്.

മുംബൈ ഇന്ത്യൻസിന് വേണ്ടി ജസ്പ്രീത് ബുംറ നാലോവറിൽ 17 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും മിൽസ് 35 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും നേടി.

( Picture Source : IPL )