ഇത് പരിഹസിച്ചവർക്കുള്ള മറുപടി, ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഉമേഷ് യാദവ്

തകർപ്പൻ പ്രകടമാണ് ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും കെ കെ ആറിന് വേണ്ടി ഉമേഷ് യാദവ് കാഴ്ച്ചവെച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്നും ഇതിനോടകം എട്ട് വിക്കറ്റുകൾ ഉമേഷ് യാദവ് നേടികഴിഞ്ഞു. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ നാല് വിക്കറ്റുകൾ വീഴ്ത്തി പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് ഉമേഷ് യാദവ് സ്വന്തമാക്കുകയും ചെയ്തു. ഈ പ്രകടനത്തോടെ ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് താരം.

( Picture Source : IPL )

മത്സരത്തിലെ പ്രകടനത്തോടെ മാൻ ഓഫ് ദി മാച്ച് അവാർഡ് ഉമേഷ് യാദവിനെ തേടിയെത്തിയിരുന്നു. ഐ പി എല്ലിൽ ഇത് അഞ്ചാം തവണയാണ് പഞ്ചാബിനെതിരായ മത്സരത്തിൽ ഉമേഷ് യാദവ് പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നേടുന്നത്. ഇതോടെ ഐ പി എല്ലിൽ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ പ്ലേയർ ഓഫ് ദി മാച്ച് അവാർഡുകൾ നേടുന്ന താരമായി ഉമേഷ് യാദവ് മാറി.

( Picture Source : IPL )

ഡെക്കാൻ ചർജേഴ്സിനെതിരെ അഞ്ച് തവണ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നേടിയ യൂസഫ് പത്താൻ, കെ കെ ആറിനെതിരെ അഞ്ച് തവണ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നേടിയ രോഹിത് ശർമ്മ, ക്രിസ് ഗെയ്ൽ എന്നിവരെയാണ് ഉമേഷ് യാദവ് പിന്നിലാക്കിയത്.

( Picture Source : IPL )

കൂടാതെ ഈ പ്രകടനത്തോടെ ഐ പി എല്ലിൽ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളറെന്ന നേട്ടവും ഉമേഷ് യാദവ് സ്വന്തമാക്കി. മത്സരത്തിലെ നാല് വിക്കറ്റടക്കം 33 വിക്കറ്റ് പഞ്ചാബിനെതിരെ ഉമേഷ് യാദവ് നേടിയിട്ടുണ്ട്. പഞ്ചാബിനെതിരെ തന്നെ 32 വിക്കറ്റ് നേടിയ സുനിൽ നരെയ്ൻ, സി എസ് കെയ്ക്കെതിരെ 31 വിക്കറ്റ് നേടിയ ലസിത് മലിംഗ എന്നിവരെയാണ് ഉമേഷ് യാദവ് പിന്നിലാക്കിയത്.

( Picture Source : IPL )