ഇന്ത്യയുടെ ലോകകപ്പ് ഹീറോസ്, മത്സരശേഷം സൗഹൃദം പങ്കിട്ട് ഗംഭീറും ധോണിയും, വീഡിയോ കാണാം

ആവേശപോരാട്ടത്തിനാണ് ചെന്നൈ സൂപ്പർ കിങ്സും ലഖ്നൗ സൂപ്പർ ജയൻ്റ്സും തമ്മിലുള്ള മത്സരം സാക്ഷ്യം വഹിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം എം എസ് ധോണിയും ഗൗതം ഗംഭീറും വീണ്ടും നേർക്കുനേർ വന്ന മത്സരം കൂടിയായിരുന്നു ഇത്. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ധോണി പ്ലേയറായി കളിക്കുമ്പോൾ ലഖ്നൗവിൻ്റെ മെൻ്ററെന്ന പുതിയ റോളിലാണ് ഗംഭീർ എത്തിയത്. എന്നാൽ പോരാട്ടം കളിക്കളത്തിൽ മാത്രമാണെന്ന് തെളിയിക്കുന്നതായിരുന്നു മത്സരശേഷമുളള രംഗങ്ങൾ.

( Picture Source : Twitter )

മത്സരശേഷം ഇന്ത്യയുടെ ലോകകപ്പ് ഹീറോകളായ എം എസ് ധോണിയും ഗൗതം ഗംഭീറും സൗഹൃദം പങ്കിടുന്ന ദൃശ്യങ്ങൾ ക്രിക്കറ്റ് ലോകത്ത് വൈറലാവുകയും ഇന്ത്യൻ ആരാധകരുടെ ഹൃദയം കീഴടക്കുകയും ചെയ്തു.

വീഡിയോ ;

 

മത്സരശേഷം ധോണിയ്ക്കൊപ്പമുള്ള ചിത്രം ഗംഭീർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു.

മത്സരത്തിൽ 6 വിക്കറ്റിൻ്റെ ആവേശവിജയമാണ് ലഖ്നൗ നേടിയത്. ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 211 റൺസിൻ്റെ വിജയലക്ഷ്യം 19.3 ഓവറിൽ ലഖ്നൗ മറികടന്നു. 23 പന്തിൽ 55 റൺസ് നേടിയ എവിൻ ലൂയിസ്, 62 റൺസ് നേടിയ ഡീകോക്ക്, 40 റൺസ് നേടിയ കെ എൽ രാഹുൽ, 9 പന്തിൽ 19 റൺസ് നേടിയ ആയുഷ് ബഡോണി എന്നിവരാണ് ലഖ്നൗവിന് ഐ പി എൽ ചരിത്രത്തിലെ ആദ്യ വിജയം സമ്മാനിച്ചത്.

( Picture Source : IPL )

നേരത്തേ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് 50 റൺസ് നേടിയ റോബിൻ ഉത്തപ്പ, 49 റൺസ് നേടിയ ശിവം ദുബെ, 35 റൺസ് നേടിയ മൊയിൻ അലി എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. എന്നാൽ ബൗളർമാരുടെ മോശം പ്രകടനം തുടർച്ചയായ രണ്ടാം മത്സരത്തിലും സി എസ് കെ യ്ക്ക് തിരിച്ചടിയായി.

( Picture Source : IPL )