Skip to content

പഴയ അഗ്രഷനിൽ മാറ്റമില്ല, ചെന്നൈയ്ക്കെതിരായ വിജയം ആവേശത്തോടെ ആഘോഷിച്ച് ഗംഭീർ, വീഡിയോ കാണാം

നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിനെ തകർത്തുകൊണ്ട് ഐ പി എല്ലിലെ തങ്ങളുടെ ആദ്യ വിജയം നേടിയിരിക്കുകയാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സ്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ വിജയം ആവേശത്തോടെ ആഘോഷിച്ചിരിക്കുകയാണ് ടീമിൻ്റെ മെൻ്ററായ ഗൗതം ഗംഭീർ. വിരമിച്ചുകഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞുവെങ്കിലും തൻ്റെ അഗ്രഷനിൽ യാതൊരു മാറ്റവുമില്ലയെന്ന് തെളിയിക്കുന്നതായിരുന്നു ഗംഭീറിൻ്റെ ഈ സെലിബ്രേഷൻ.

( Picture Source : Twitter )

മത്സരത്തിൽ 6 വിക്കറ്റിൻ്റെ ആവേശവിജയമാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സ് കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത് സി എസ് കെ ഉയർത്തിയ 211 റൺസിൻ്റെ വിജയലക്ഷ്യം 19.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സ് മറികടന്നു. 23 പന്തിൽ 55 റൺസ് നേടി പുറത്താകാതെ നിന്ന എവിൻ ലൂയിസും 9 പന്തിൽ 19 റൺസ് നേടിയ ആയുഷ് ബഡോനിയുമാണ് ലഖ്നൗവിനെ വിജയത്തിലെത്തിച്ചത്. ക്യാപ്റ്റൻ കെ എൽ രാഹുൽ 26 പന്തിൽ 40 റൺസും ഡകോക്ക് 45 പന്തിൽ 61 റൺസും നേടി മികച്ച പ്രകടനം പുറത്തെടുത്തു.

( Picture Source : IPL )

ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപെട്ട ലഖ്നൗവിന് മികച്ച തുടക്കം ലഭിക്കുവാൻ മത്സരത്തിൽ വിജയം അനിവാര്യമായിരുന്നു. ഈ വിജയം എത്രത്തോളം അഗ്രഹിച്ചതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു മത്സരം വിജയിച്ച ശേഷമുളള ഗംഭീറിൻ്റെ സെലിബ്രേഷൻ.

വീഡിയോ കാണാം

ആദ്യ മത്സരത്തിൽ തന്നെ താളം കണ്ടെത്താൻ പാടുപെട്ട സൺറൈസേഴ്സ് ഹൈദരാബാദാണ് അടുത്ത മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ എതിരാളികൾ. ഏപ്രിൽ നാലിനാണ് മത്സരം.

( Picture Source : IPL )