Skip to content

തലയുടെ വിളയാട്ടം, നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സ് പറത്തി എം എസ് ധോണി, വീഡിയോ കാണാം

തകർപ്പൻ പ്രകടനത്തിലൂടെ വീണ്ടും ആരാധകരെ ആവേശത്തിലാഴ്ത്തി എം എസ് ധോണി. ഐ പി എൽ 2022 ലെ ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ഫിഫ്റ്റി നേടിയ ധോണി ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ 6 പന്തിൽ പുറത്താകാതെ 16 റൺസ് നേടി. നേരിട്ട ആദ്യ പന്തിൽ തന്നെ എം എസ് ധോണി സിക്സ് പറത്തുകയും ചെയ്തു. ഐ പി എൽ ചരിത്രത്തിൽ ഇതാദ്യമായാണ് ധോണി ആദ്യ പന്തിൽ സിക്സ് നേടുന്നത്.

( Picture Source : IPL )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് നേടി. 27 പന്തിൽ 50 റൺസ് നേടിയ റോബിൻ ഉത്തപ്പ, 22 പന്തിൽ 35 റൺസ് നേടിയ മൊയിൻ അലി, 30 പന്തിൽ 49 റൺസ് നേടിയ ശിവം ദുബെ, 20 പന്തിൽ 27 റൺസ് നേടിയ അമ്പാട്ടി റായുഡു എന്നിവരാണ് ചെന്നൈ സൂപ്പർ കിങ്സിനെ മികച്ച സ്കോറിൽ എത്തിച്ചത്. ക്യാപ്റ്റൻ രവീന്ദ്ര ജഡേജ 9 പന്തിൽ 17 റൺസും ധോണി 6 പന്തിൽ 16 റൺസും നേടി.

( Picture Source : IPL )

19 ആം ഓവറിൽ ശിവം ദുബെ പുറത്തായ ശേഷം ക്രീസിലെത്തിയ എം എസ് ധോണി ആദ്യ പന്തിൽ തന്നെ സിക്സ് പറത്തുകയും തൊട്ടടുത്ത പന്തിൽ ഫോർ നേടുകയും ചെയ്തു.

വീഡിയോ ;

ലഖ്നൗ സൂപ്പർ ജയൻ്റ്സിന് വേണ്ടി നാലോവറിൽ 24 റൺസ് വഴങ്ങി 2 വിക്കറ്റ് നേടിയ രവി ബിഷ്നോയാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ആവേശ് ഖാൻ 38 റൺസ് വഴങ്ങി രണ്ട് വിക്കറ്റും ആൻഡ്രൂ ടൈ 41 റൺസ് വഴങ്ങി രണ്ട് വിക്കറ്റും നേടി.

( Picture Source : IPL )