Skip to content

മേധാവിത്വം തുടർന്ന് ഓസ്ട്രേലിയ, വെസ്റ്റിൻഡീസിനെ തകർത്ത് ലോകകപ്പ് ഫൈനലിൽ

ഐസിസി വുമൺസ് ലോകകപ്പിലെ തങ്ങളുടെ മേധാവിത്വം തുടർന്ന് ഓസ്ട്രേലിയ. സെമിഫൈനലിൽ വെസ്റ്റിൻഡീസിനെ തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ പ്രവേശിച്ചു. മഴമൂലം 45 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 157 റൺസിൻ്റെ വമ്പൻ വിജയം നേടിയാണ് ഓസ്ട്രേലിയ ഫൈനലിൽ പ്രവേശിച്ചത്.

( Picture Source : Twitter )

മത്സരത്തിൽ ഓസ്ട്രേലിക്കാരുടെ ഉയർത്തിയ 306 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന വെസ്റ്റിൻഡീസിന് 37 ഓവറിൽ 148 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. വെസ്റ്റിൻഡീസ് നിരയിൽ മൂന്ന് പേർക്ക് മാത്രമാണ് രണ്ടക്കം കടക്കുവാൻ സാധിച്ചത്.

നേരത്തേ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ 107 പന്തിൽ 17 ഫോറും ഒരു സിക്സുമടക്കം 129 റൺസ് നേടിയ അലിസ ഹീലിയാണ് മികച്ച സ്കോറിൽ എത്തിച്ചത്. റാചേൽ ഹെയ്ൻസ് 100 പന്തിൽ 85 റൺസും ബെത് മൂണി 31 പന്തിൽ 43 റൺസും നേടി.

( Picture Source : Twitter )

ലീഗ് ഘട്ടത്തിലെ ഏഴിൽ ഏഴ് മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് ഓസ്ട്രേലിയ ഫൈനലിൽ പ്രവേശിച്ചത്. ഇപ്പോൾ തുടർച്ചയായ എട്ടാം വിജയത്തോടെ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ഓസ്ട്രേലിയ. ലോകകപ്പ് ചരിത്രത്തിലെ ഓസ്ട്രേലിയയുടെ ഏഴാം ഫൈനലാണിത്. കഴിഞ്ഞ ആറ് ഫൈനലിലും അഞ്ചിലും വിജയിച്ചുകൊണ്ട് ഓസ്ട്രേലിയ അഞ്ച് ലോകകപ്പ് കിരീടങ്ങൾ നേടിയിട്ടുണ്ട്. ലോകകപ്പ് കിരീടങ്ങളുടെ എണ്ണത്തിൽ മെൻസ് ടീമിനെ വനിതകൾ മറികടക്കുമോയെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.

നാളെ നടക്കുന്ന രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് സൗത്താഫ്രിക്കയെ നേരിടും.

( Picture Source : Twitter )