CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

ആർ സീ ബി കിരീടം നേടിയാൽ ഞാൻ ആദ്യം ഓർക്കുക അവനെ കുറിച്ചായിരിക്കും, വിരാട് കോഹ്ലി

ആർ സീ ബി ഐ പി എൽ കിരീടം നേടിയാൽ താൻ ആദ്യം ഓർക്കുക എ ബി ഡിവില്ലിയേഴ്സിനെയായിരിക്കുമെന്ന് മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇക്കുറി എ ബി ഡിവില്ലിയേഴ്സിൻ്റെ അഭാവത്തിലാണ് ആർ സീ ബി കളിക്കാൻ ഇറങ്ങുന്നത്.

( Picture Source : IPL )

വർഷങ്ങളായി വിരാട് കോഹ്ലിയ്ക്കൊപ്പം ടീമിൻ്റെ നെടുംതൂണായിരുന്നു എ ബി ഡിവില്ലിയേഴ്സ്. സഹതാരം എന്നതിലുപരി വിരാട് കോഹ്ലിയുടെ ഉറ്റ സുഹൃത്തായിരുന്നു ഡിവില്ലിയേഴ്സ്. ഐ പി എല്ലിൽ 184 മത്സരങ്ങൾ കളിച്ചിട്ടുള്ള എ ബി 39.71 ശരാശരിയിൽ 150 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 5162 റൺസ് നേടിയിട്ടുണ്ട്.

” വളരെ വിചിത്രമാണ്, ഉറ്റ സുഹൃത്തിൻ്റെ അഭാവത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കോഹ്ലി പറഞ്ഞു, കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ അതിനെകുറിച്ച് ചിന്തിക്കുകയായിരുന്നു. വരും സീസണുകളിൽ നമുക്ക് കിരീടം നേടാൻ സാധിച്ചാൽ ഞാൻ അവനെകുറിച്ചോർത്ത് ഇമോഷണലാകും ”

( Picture Source : IPL )

” ഇത്രയും വർഷത്തെ കഠിനാധ്വാനത്തിന് ശേഷം ഞാൻ എന്താണ് അനുഭവിക്കുന്നതിനേക്കാൾ അവനെ കുറിച്ചായിരിക്കും ഞാൻ ആദ്യം ചിന്തിക്കുക, വീട്ടിൽ നിന്നും കാണുമ്പോൾ പോലും ആ കിരീടം അവന് എത്രമാത്രം സന്തോഷമുണ്ടാകും. അവനൊരു പ്രത്യേക മനുഷ്യനാണ്. അവൻ ഇവിടെ നമ്മുടെ എല്ലാവരുടെയും ജീവിതത്തെ സ്പർശിച്ചു. എ ബി എൻ്റെ ജീവിതത്തിൽ ഏതെങ്കിലും തരത്തിൽ സ്വാധീനിച്ചിട്ടില്ലയെന്ന് ഇവിടെ ആർക്കും തന്നെ പറയാൻ കഴിയില്ല. ” കോഹ്ലി പറഞ്ഞു.

( Picture Source : IPL )

ഫാഫ് ഡുപ്ലെസിസാണ് ഈ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നയിക്കുന്നത്. സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്സിനോട് ആർ സീ ബി പരാജയപെട്ടിരുന്നു. മാർച്ച് 30 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ആർ സീ ബിയുടെ അടുത്ത മത്സരം.

( Picture Source : IPL )
Leave a comment