Skip to content

പുതിയ ടീമിൽ കെ എൽ രാഹുലിന് ദയനീയ തുടക്കം, നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്ത്, വീഡിയോ കാണാം

ഐ പി എല്ലിൽ തൻ്റെ പുതിയ ടീമായ ലഖ്നൗവിൽ ക്യാപ്റ്റൻ കെ എൽ രാഹുലിന് ദയനീയ തുടക്കം. മത്സരത്തിലെ ആദ്യ പന്തിൽ തന്നെ കെ എൽ രാഹുൽ പുറത്തായി. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ തകർപ്പൻ പന്തിലൂടെ മൊഹമ്മദ് ഷാമിയാണ് കെ എൽ രാഹുലിനെ പുറത്താക്കിയത്.

( Picture Source : IPL )

കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്സിൻ്റെ ക്യാപ്റ്റനായിരുന്ന കെ എൽ രാഹുലിനെ 17 കോടിയ്ക്കാണ് ലഖ്നൗ സൂപ്പർ ജയൻ്റ്‌സ് ടീമിലെത്തിച്ചത്. ഐ പി എല്ലിലെ ടീമിൻ്റെ പ്രഥമ മത്സരത്തിൽ മികച്ച തുടക്കം നൽകുവാൻ ഒപ്പണറായി ക്രീസിലെത്തിയ കെ എൽ രാഹുലിനെ ക്രീസിൽ നിലയുറപ്പിക്കാൻ ഷാമി അനുവദിച്ചില്ല. ഷാമിയുടെ തകർപ്പൻ പന്ത് എഡ്ജ് ചെയ്യുകയും വിക്കറ്റ് കീപ്പർ മാത്യൂ വേഡ് പന്ത് കൈപിടിയിൽ ഒതുക്കുകയായിരുന്നു. അമ്പയർ വിക്കറ്റ് നൽകാതിരുന്നതിനാൽ റിവ്യൂ നൽകിയാണ് ഗുജറാത്ത് കെ എൽ രാഹുലിnter വിക്കറ്റ് നേടിയത്.

ഐ പി എല്ലിൽ 6 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് കെ എൽ രാഹുൽ പൂജ്യത്തിന് പുറത്താകുന്നത്.

വീഡിയോ കാണാം …

മത്സരത്തിൽ ടോസ് നേടിയ ഹാർദിക് പാണ്ഡ്യ ലഖ്നൗവിനെ ബാറ്റിങിന് അയക്കുകയായിരുന്നു. രണ്ട് വിദേശ താരങ്ങളുമായാണ് ലഖ്നൗ മത്സരത്തിനിറങ്ങിയത്.

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (പ്ലേയിംഗ് ഇലവൻ): കെ എൽ രാഹുൽ (C), ക്വിന്റൺ ഡി കോക്ക് (wk), എവിൻ ലൂയിസ്, മനീഷ് പാണ്ഡെ, ദീപക് ഹൂഡ, ക്രുനാൽ പാണ്ഡ്യ, മൊഹ്‌സിൻ ഖാൻ, ആയുഷ് ബഡോണി, ദുഷ്മന്ത ചമീര, രവി ബിഷ്‌ണോയ്, ആവേശ് ഖാൻ

ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിംഗ് ഇലവൻ): ശുഭ്മാൻ ഗിൽ, മാത്യു വെയ്ഡ് (w), വിജയ് ശങ്കർ, അഭിനവ് മനോഹർ, ഹാർദിക് പാണ്ഡ്യ (c), ഡേവിഡ് മില്ലർ, രാഹുൽ ടെവാതിയ, റാഷിദ് ഖാൻ, ലോക്കി ഫെർഗൂസൺ, വരുൺ ആരോൺ, മൊഹമ്മദ് ഷമി

( Picture Source : IPL )