Skip to content

ഐ പി എൽ 2022, ആദ്യ മത്സരത്തിന് മുൻപേ വൈസ് ക്യാപ്റ്റനെ നിയമിച്ച് ഗുജറാത്ത് ടൈറ്റൻസ്

ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിന് മുൻപായി വൈസ് ക്യാപ്റ്റനെ നിയമിച്ച് പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റൻസ്. അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാനായിരിക്കും സീസണിൽ ടീമിൻ്റെ വൈസ് ക്യാപ്റ്റൻ.

ഐ പി എൽ മെഗാ താരലേലത്തിന് മുൻപായി 15 കോടി രൂപയ്ക്കാണ് റാഷിദ് ഖാനെ ഗുജറാത്ത് ടീമിലെത്തിച്ചത്. ഐ പി എല്ലിലെ റാഷിദ് ഖാൻ്റെ രണ്ടാമത്തെ ടീമാണിത്. 2017 ൽ ഐ പി എല്ലി അരങ്ങേറ്റം കുറിച്ച റാഷിദ് ഖാൻ കഴിഞ്ഞ അഞ്ച് സീസണുകളിലും സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടിയാണ് കളിച്ചത്. അഞ്ച് സീസണുകളിൽ 76 മത്സരങ്ങളിൽ നിന്നും 93 വിക്കറ്റ് റാഷിദ് ഖാൻ നേടിയിട്ടുണ്ട്.

ഹാർദിക്ക് പാണ്ഡ്യയാണ് പ്രഥമ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെ നയിക്കുന്നത്. ഐ പി എല്ലിൽ ക്യാപ്റ്റനായുള്ള പാണ്ഡ്യയുടെ അരങ്ങേറ്റം കൂടിയാണിത്. ഹാർദിക് പാണ്ഡ്യയ്ക്കും റാഷിദ് ഖാനുമൊപ്പം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്ന ശുഭ്മാൻ ഗില്ലിനെയും ഗുജറാത്ത് ടീമിലെത്തിച്ചിരുന്നു. ലേലത്തിൽ മൊഹമ്മദ് ഷാമി, ഡേവിഡ് മില്ലർ, മാത്യൂ വേഡ്, ലോക്കി ഫെർഗൂസൺ അടക്കമുള്ള താരങ്ങളെ ഗുജറാത്ത് സ്വന്തമാക്കി.

ഗുജറാത്ത് ടൈറ്റൻസ് ടീം ; ഹാർദിക് പാണ്ഡ്യ, റാഷിദ് ഖാൻ, ശുഭ്മാൻ ഗിൽ, മുഹമ്മദ് ഷമി, ലോക്കി ഫെർഗൂസൺ, അഭിനവ് സദരംഗനി, രാഹുൽ ടെവാതിയ, നൂർ അഹമ്മദ്, സായ് കിഷോർ, വിജയ് ശങ്കർ, ജയന്ത് യാദവ്, ഡൊമിനിക് ഡ്രേക്ക്സ്, ദർശൻ നൽകണ്ടെ, യാഷ് ദയാൽ, അൽസാരി ജോസഫ്, പ്രദീപ് സാങ്‌വാൻ, ഡേവിഡ് മില്ലർ, വൃദ്ധിമാൻ സാഹ, മാത്യു വെയ്ഡ്, വരുൺ ആരോൺ, ബി സായ് സുദർശൻ