ക്രിക്കറ്റ് ലോകം ഞെട്ടലിൽ, ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എം എസ് ധോണി, ഇനി രവീന്ദ്ര ജഡേജ നയിക്കും

ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് മഹേന്ദ്ര സിങ് ധോണി. രവീന്ദ്ര ജഡേജയായിരിക്കും ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കുക. ഔദ്യോഗിക വെബ്സൈറ്റിലൂടെ ചെന്നൈ സൂപ്പർ കിങ്സ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ചെന്നൈ സൂപ്പർ കിങ്സിൻ്റെ മൂന്നാമത്തെ മാത്രം ക്യാപ്റ്റനാണ് രവീന്ദ്ര ജഡേജ. എം എസ് ധോണിയ്ക്ക് പുറമെ സുരേഷ് റെയ്നയാണ് ഇതിനുമുൻപ് ചെന്നൈ സൂപ്പർ കിങ്സിനെ നയിച്ചിട്ടുള്ളത്. ധോണിയ്ക്ക് ശേഷം ഇതാദ്യമായാണ് ഒരു ഫുൾ ടൈം ക്യാപ്റ്റനെ ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കുന്നത്.

നാല് സീസണുകളിൽ ചെന്നൈ സൂപ്പർ കിങ്സിനെ ചാമ്പ്യന്മാരാക്കിയാണ് ധോണി ക്യാപ്റ്റൻ സ്ഥാനത്തുനിന്നും പടിയിറങ്ങുന്നത്. ഐ പി എല്ലിൽ 204 മത്സരങ്ങളിൽ ചെന്നൈയെ നയിച്ചിട്ടുള്ള ധോണി 121 മത്സരങ്ങളിൽ ടീമിനെ നയിച്ചിട്ടുണ്ട്. ഐ പി എല്ലിനൊപ്പം രണ്ട് തവണ ചാമ്പ്യൻസ് ലീഗ് കിരീടവും ധോണി ചെന്നൈയ്ക്ക് നേടികൊടുത്തു.