Skip to content

പാകിസ്ഥാനെ എറിഞ്ഞിട്ട് സ്റ്റാർക്കും കമ്മിൻസും, ലാഹോർ ടെസ്റ്റിൽ ഓസ്ട്രേലിയക്ക് നിർണായക ലീഡ്

ലാഹോർ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ പാകിസ്ഥാനെ എറിഞ്ഞുവീഴ്ത്തി നിർണായക ലീഡ് നേടി ഓസ്ട്രേലിയ. കമ്മിൻസിൻ്റെയും മിച്ചൽ സ്റ്റാർക്കിൻ്റെയും തകർപ്പൻ ബൗളിംഗ് മികവിലാണ് പാകിസ്ഥാനെ ഓസ്ട്രേലിയ 268 റൺസിൽ ഒതുക്കുകയും 123 റൺസിൻ്റെ ലീഡ് സ്വന്തമാക്കുകയും ചെയ്തത്. മറുപടി ബാറ്റിങിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 11 റൺസ് ഓസ്ട്രേലിയ നേടിയിട്ടുണ്ട്.

( Picture Source : Twitter )

248 ന് മൂന്ന് എന്ന ശക്തമായ നിലയിൽ നിന്നാണ് പാകിസ്ഥാൻ തകർന്നത്. പിന്നീട് 20 റൺസ് എടുക്കുന്നതിടെ 7 വിക്കറ്റുകൾ പാകിസ്ഥാന് നഷ്ടമായി. 81 റൺസ് നേടിയ ഷഫീഖ്, 78 റൺസ് നേടിയ അസർ അലി, 67 റൺസ് നേടിയ ക്യാപ്റ്റൻ ബാബർ അസം എന്നിവർ മാത്രമാണ് പാക് നിരയിൽ തിളങ്ങിയത്.

( Picture Source : Twitter )

ഓസ്ട്രേലിയക്ക് വേണ്ടി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് 56 റൺസ് വഴങ്ങി 5 വിക്കറ്റും മിച്ചൽ സ്റ്റാർക്ക് 33 റൺസ് വഴങ്ങി നാല് വിക്കറ്റും നേതൻ ലയൺ ഒരു വിക്കറ്റും നേടി.

നേരത്തേ ആദ്യ ഇന്നിങ്സിൽ 91 റൺസ് നേടിയ ഉസ്മാൻ ഖവാജ, 79 റൺസ് നേടിയ കാമറോൺ ഗ്രീൻ, 67 റൺസ് നേടിയ അലക്സ് കാരി, 59 റൺസ് നേടിയ വൈസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് എന്നിവരുടെ മികവിൽ 391 റൺസ് ഓസ്ട്രേലിയ നേടിയിരുന്നു. റാവൽപിണ്ടിയിൽ നടന്ന ആദ്യ ടെസ്റ്റും കറാച്ചിയിൽ നടന്ന രണ്ടാം ടെസ്റ്റും സമനിലയിൽ കലാശിച്ചിരുന്നു.

( Picture Source : Twitter )