Skip to content

ലാഹോർ ടെസ്റ്റിലെ പിച്ച് ഫ്ലാറ്റെന്ന് വിശേഷിപ്പിച്ചതിന് പുറകെ ക്ഷമ പറഞ്ഞ് കമൻ്റെറ്റർ, വീഡിയോ കാണാം

ഓസ്ട്രേലിയയും പാകിസ്ഥാനും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിൽ ആതിഥേയരായ പാകിസ്ഥാൻ ഒരുക്കിയ പിച്ചുകൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. വിമർശനങ്ങൾ ഉയരുന്നതിനിടെ പിച്ചിനെ കുറിച്ച് മോശമായതൊന്നും പങ്കുവെക്കരുതെന്ന് പാക് ക്രിക്കറ്റ് ബോർഡ് കമൻ്റേറ്റർമാർക്ക് നിർദേശം നൽകിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. റിപ്പോർട്ടുകൾ ശരിവെയ്ക്കുന്നതായി മത്സരത്തിലെ രണ്ടാം ദിനം അരങ്ങേറിയ ഈ സംഭവം.

( Picture Source : Twitter )

റാവൽപിണ്ടിയിലും കറാച്ചിയിലും നടന്ന ആദ്യ രണ്ട് മത്സരങ്ങൾ സമനിലയിൽ കലാശിച്ചപ്പോൾ മൂന്നാമത്തെ മത്സരവും സമനിലയിലേക്ക് തന്നെയാണ് നീങ്ങികൊണ്ടിരിക്കുന്നത്. രണ്ടാം ദിനത്തിൽ പാകിസ്ഥാൻ ഇന്നിങ്സിനിടെ ഇത് ഫ്ലാറ്റ് വിക്കറ്റാണെന്ന് കമൻ്റേറ്ററും മുൻ ക്രിക്കറ്ററുമായ മൈക്കൽ കാസ്പ്രോവിക്സ് അഭിപ്രായപെട്ടു, നിർദ്ദേശം താൻ അവഗണിച്ചുവെന്ന് മനസ്സിലാക്കിയ കാസ്പ്രോവിക്സ് ഉടനെ ക്ഷമ ചോദിക്കുകയും ഇത് മികച്ച ബാറ്റിങ് പിച്ചാണെന്ന് മാറ്റിപറയുകയും ചെയ്തു.

കാസ്പ്രോവിക്സിയുടെ ഈ കമൻ്ററി ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായികഴിഞ്ഞു.

വീഡിയോ ;

അതിനിടെ ലാഹോറിൽ നടക്കുന്ന മൂന്നാം മത്സരവും അത്ഭുതങ്ങൾ നടന്നില്ലയെങ്കിൽ സമനിലയിൽ തന്നെ കലാശിക്കും. മത്സരത്തിൽ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സിൽ 391 റൺസിൽ അവസാനിച്ചു. 91 റൺസ് നേടിയ ഉസ്മാൻ ഖവാജ, 79 റൺസ് നേടിയ കാമറോൺ ഗ്രീൻ, 67 റൺസ് നേടിയ അലക്സ് കാരി, 59 റൺസ് നേടിയ സ്റ്റീവ് സ്മിത്ത് എന്നിവരാണ് ഓസ്ട്രേലിയക്ക് വേണ്ടി തിളങ്ങിയത്.

പാകിസ്ഥാന് വേണ്ടി ഷഹീൻ അഫ്രീദി, നസീം ഷാ എന്നിവർ നാല് വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ പാകിസ്ഥാൻ ഒരു വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് നേടിയിട്ടുണ്ട്. 45 റൺസ് നേടിയ അബ്ദുള്ള ഷഫീഖും 30 റൺസ് നേടിയ അസർ അലിയുമാണ് ക്രീസിലുള്ളത്.

( Picture Source : Twitter )