Skip to content

ഇത്തവണ ഡിവില്ലിയേഴ്സ് മുംബൈ ഇന്ത്യൻസിലാണോ, നെറ്റ്സിൽ തകർപ്പൻ ഷോട്ടുകളുമായി ജൂനിയർ എബി, വീഡിയോ കാണാം

സാക്ഷാൽ എ ബി ഡിവില്ലിയേഴ്സിനെ ഓർമിപ്പിക്കും വിധം തകർപ്പൻ ഷോട്ടുകളുമായി നെറ്റ്സിൽ തകർത്താടി മുംബൈ ഇന്ത്യൻസിൻ്റെ സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ ഡിവാൽഡ് ബ്രവിസ്.

ജൂനിയർ എ ബി എന്നറിയപെടുന്ന ബ്രെവിസിനെ 3 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്. അണ്ടർ 19 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തോടെയാണ് ബ്രെവിസ് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ പിടിച്ചുപറ്റുന്നത്. സാക്ഷാൽ എ ബി ഡിവില്ലിയേഴ്സിനോട് സാമ്യം തോന്നുന്ന ബാറ്റിങ് ശൈലിയാണ് താരത്തിൻ്റെത്. അണ്ടർ 19 ലോകകപ്പിൽ 9 മത്സരങ്ങളിൽ നിന്നും 58.88 ശരാശരിയിൽ രണ്ട് സെഞ്ചുറിയടക്കം 530 റൺസ് ബ്രവിസ് നേടിയിരുന്നു.

ഐ പി എൽ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ നെറ്റ്സിൽ തകർപ്പൻ ഷോട്ടുകളുമായി എതിർടീമുകൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഡെവാൾഡ് ബ്രെവിസ് എന്ന ജൂനിയർ എബി.

വീഡിയോ കാണാം …

മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് കഴിഞ്ഞ സീസണിൽ 7 വിജയം മാത്രം നേടി അഞ്ചാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. ഇക്കുറി ഹാർദിക് പാണ്ഡ്യ, ട്രെൻഡ് ബോൾട്ട്, ക്വിൻ്റൻ ഡീകോക്ക് അടക്കമുളള താരങ്ങൾ ഇല്ലാതെയാണ് രോഹിത് ശർമ്മയും കൂട്ടരും എത്തുന്നത്.

ഐപിഎൽ 2022 മുംബൈ ഇന്ത്യൻസ് ടീം

രോഹിത് ശർമ്മ (C), കീറോൺ പൊള്ളാർഡ്, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ, ഇഷാൻ കിഷൻ, ഡെവാൾഡ് ബ്രെവിസ്, ബേസിൽ തമ്പി, എം അശ്വിൻ, ജയ്ദേവ് ഉനദ്കട്ട്, മായങ്ക് മാർക്കണ്ഡേ, തിലക് വർമ്മ, സഞ്ജയ് യാദവ്, റിലേ മെറെഡിത്ത്, മൊഹമ്മദ് അർഷാദ് ഖാൻ, അൻമോൽപ്രീത് സിംഗ്, രമൺദീപ് സിംഗ്, രാഹുൽ ബുദ്ധി, ഹൃത്വിക് ഷോക്കീൻ, അർജുൻ ടെണ്ടുൽക്കർ, ആര്യൻ ജുയൽ, ഫാബിയൻ അലൻ