Skip to content

അവനുപകരം മറ്റാരെങ്കിലുമാണെങ്കിൽ തല തകർന്നുപോയേനെ, ഓസ്ട്രേലിയക്കെതിരായ തീപാറും സ്പെല്ലിനെ കുറിച്ച് ഷൊഹൈബ് അക്തർ

1999 ൽ ഓസ്ട്രേലിയക്കെതിരായ പെർത്ത് ടെസ്റ്റിൽ മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങുമായി നടന്ന പോരാട്ടത്തെ കുറിച്ച് മനസ്സുതുറന്ന് മുൻ പാകിസ്ഥാൻ പേസർ ഷൊഹൈബ് അക്തർ. ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച പേസർമാരിൽ ഒരാളായിരുന്ന അക്തർ തകർപ്പൻ പ്രകടനമായിരുന്നു 1999 ലെ ഓസ്ട്രേലിയൻ പര്യടനത്തിൽ കാഴ്ച്ചവെച്ചത്. അതിനൊപ്പം തന്നെ നിരവധി തവണ ഓസീസ് ബാറ്റ്സ്മാന്മാരുമായി അക്തർ വാക്കുതർക്കത്തിൽ ഏർപെട്ടിരുന്നു.

തൻ്റെ കരിയറിലെ തന്നെ ഏറ്റവും വേഗമേറിയ സ്പെല്ലാണ് പെർത്തിൽ നടന്ന പരമ്പരയിലെ മൂന്നാം മത്സരത്തിൽ അക്തർ എറിഞ്ഞത്.

” ആ ടെസ്റ്റ് മത്സരത്തിനിടെ ഒന്നിനും സാധിക്കുന്നില്ലയെങ്കിൽ ആരെയെങ്കിലും വേദനിപ്പിച്ചേക്കാം എന്ന് ഞാൻ വിചാരിച്ചു. അതുകൊണ്ടാണ് ഞാൻ വേഗമേറിയ സ്പെൽ ചെയ്തത്. എൻ്റെ വേഗതയ്ക്ക് മുൻപിൽ റിക്കിയ്ക്ക് ( പോണ്ടിങ് ) പിടിച്ചുനിൽക്കാനാകുമോ എന്നെനിക്ക് അറിയണമായിരുന്നു. “

“അവനെ തോൽപ്പിക്കാൻ എനിക്ക് കഴിയുമോ എന്നറിയാൻ ഞാൻ മനപ്പൂർവ്വം ബൗൺസറുകൾ എറിഞ്ഞു. അതിനുമുൻപ് വേഗത കൊണ്ട് അവനെ തോൽപ്പിക്കാൻ എനിക്ക് സാധിച്ചിട്ടില്ല. ആ പന്തുകൾ നേരിട്ടത് റിക്കി പോണ്ടിങല്ല മറ്റേതെങ്കിലും ബാറ്റ്സ്മാൻ ആയിരുന്നുവെങ്കിൽ അവൻ്റെ തല തകർന്നുപോയേനെ. ” അക്തർ പറഞ്ഞു.

” ഓസ്ട്രേലിയക്കാർ എന്നെ വളരെയികം ഇഷ്ടപെട്ടിരുന്നു. ഓസ്ട്രേലിയക്കാരൻ്റെ മനോഭാവമുള്ള ഒരു പാകിസ്ഥാനിയാണ് ഞാൻ. 2005 ൽ നടന്ന പരമ്പരയിൽ ജസ്റ്റിൻ ലാങറുമായും മാത്യൂ ഹെയ്ഡനുമായും വഴക്കുണ്ടായി. എൻ്റെ കഴിവും ഞാൻ അവരെക്കാൾ മികച്ചവനുമാണെന്ന് തെളിയിക്കാൻ ഞാൻ ആഗ്രഹിച്ചു. എന്നാലിപ്പോൾ ഓസ്ട്രേലിയക്കാർ വളരെ സോഫ്റ്റാണ്. പഴയ അഗ്രഷനൊന്നും ഇപ്പോഴില്ല. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. പരിധിയില്ലാതെ ബൗൺസറുകൾ വേണം. ബോഡിലൈൻ ബൗളിംഗ് അനുവദിക്കണം. ” അക്തർ പറഞ്ഞു.