CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

വെസ്റ്റിഡീസിനെതിരായ സെഞ്ചുറി തകർപ്പൻ നേട്ടത്തിൽ അലസ്റ്റയർ കുക്കിനെയും കെവിൻ പീറ്റേഴ്സനെയും പിന്നിലാക്കി ജോ റൂട്ട്

മികച്ച പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ തിളങ്ങാൻ സാധിച്ചില്ലയെങ്കിലും രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി നേടിയാണ് റൂട്ട് പുറത്തായത്. ടെസ്റ്റ് കരിയറിലെ തൻ്റെ 24 ആം സെഞ്ചുറിയാണ് ജോ റൂട്ട് നേടിയത്. ഈ സെഞ്ചുറിയോടെ തകർപ്പൻ നേട്ടങ്ങളിൽ മുൻ ഇംഗ്ലണ്ട് താരങ്ങളായ അലസ്റ്റയർ കുക്കിനെയും കെവിൻ പീറ്റേഴ്സണെയും റൂട്ട് പിന്നിലാക്കി.

( Picture Source : Twitter )

മത്സരത്തിലെ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ഇംഗ്ലണ്ട് ബാറ്റ്സ്മാനെന്ന റെക്കോർഡ് ജോ റൂട്ട് സ്വന്തമാക്കി. ഇംഗ്ലണ്ട് ക്യാപ്റ്റനായ ശേഷം ജോ റൂട്ട് നേടുന്ന പതിമൂന്നാം ടെസ്റ്റ് സെഞ്ചുറിയാണിത്. 12 സെഞ്ചുറി നേടിയ മുൻ ക്യാപ്റ്റൻ അലസ്റ്റയർ കുക്കിനെയാണ് ജോ റൂട്ട് പിന്നിലാക്കിയത്. ഇംഗ്ലണ്ട് ക്യാപ്റ്റനായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും ജോ റൂട്ട് തന്നെയാണ്.

( Picture Source : Twitter )

ടെസ്റ്റ് കരിയറിലെ തൻ്റെ 24 ആം സെഞ്ചുറിയാണ് റൂട്ട് നേടിയത്. ഇതോടെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് ബാറ്റ്സ്മാനായി റൂട്ട് മാറി. 23 സെഞ്ചുറി നേടിയിരുന്ന കെവിൻ പീറ്റേഴ്സനെയാണ് റൂട്ട് പിന്നിലാക്കിയത്. 33 സെഞ്ചുറി നേടിയ അലസ്റ്റയർ കുക്ക് മാത്രമാണ് ഇനി റൂട്ടിന് മുൻപിലുള്ളത്.

( Picture Source : Twitter )

എന്നാൽ റൂട്ടിൻ്റെ സെഞ്ചുറി മികവിലും മത്സരത്തിൽ വിജയിക്കാൻ ഇംഗ്ലണ്ടിന് സാധിച്ചില്ല. ആൻ്റിഗ്യയിൽ നടന്ന മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ 286 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റിൻഡീസ് അഞ്ചാം ദിനം അവസാനിച്ചപ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നേടി. മാർച്ച് 16 നാണ് പരമ്പരയിലെ രണ്ടാം മത്സരം ആരംഭിക്കുന്നത്.

( Picture Source : Twitter )
Leave a comment