Skip to content

സ്റ്റേഡിയത്തിന് പുറത്തേക്ക് വമ്പൻ സിക്സ് പായിച്ച് ശ്രേയസ് അയ്യർ, വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ശ്രേയസ് അയ്യർ കാഴ്ച്ചവെച്ചത്. മറ്റു ബാറ്റ്സ്മാന്മാർ റൺസ് കണ്ടെത്താൻ വിഷമിച്ചപ്പോൾ ശ്രേയസ് അയ്യരുടെ ഒറ്റയാൾ പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. 10 ഫോറും നാല് സിക്സും ശ്രേയസ് അയ്യരുടെ ബാറ്റിൽ നിന്നും പിറന്നു. അതിൽ ഒരു സിക്സാകട്ടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെത്തുകയും ചെയ്തു.

( Picture Source : BCCI )

98 പന്തിൽ 10 ഫോറും 4 സിക്സുമടക്കം 92 റൺസ് നേടിയാണ് അയ്യർ പുറത്തായത്. അയ്യരുടെ ബാറ്റിങ് മികവിൽ ആദ്യ ഇന്നിങ്സിൽ 252 റൺസ് നേടാൻ ഇന്ത്യയ്ക്ക് സാധിച്ചു. അയ്യർക്കൊപ്പം 26 പന്തിൽ 39 റൺസ് നേടിയ റിഷഭ് പന്തും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. കോഹ്ലി 23 റൺസ് നേടി പുറത്തായപ്പോൾ ഹനുമാ വിഹാരി 31 റൺസ് നേടി പുറത്തായി. ക്യാപ്റ്റൻ രോഹിത് ശർമ്മ 15 റൺസും മായങ്ക് അഗർവാൾ 4 റൺസും നേടി പുറത്തായി. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ ജഡേജ 14 പന്തിൽ 4 റൺസും അശ്വിൻ 13 റൺസും നേടി പുറത്തായി.

( Picture Source : BCCI )

48 ആം ഓവറിലെ അവസാന പന്തിൽ കൂറ്റൻ സിക്സ് പറത്തിയാണ് ശ്രേയസ് അയ്യർ തൻ്റെ ഫിഫ്റ്റി പൂർത്തിയാക്കിയത്. ഈ കൂറ്റൻ സിക്സ് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെത്തുകയും ചെയ്തു.

വീഡിയോ ;

ഡേ നൈറ്റ് ടെസ്റ്റിലെ ഒരു ഇന്ത്യൻ ബാറ്റ്സ്മാൻ്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണിത്. 2019 ൽ ബംഗ്ലാദേശിനെതിരെ 136 റൺസ് നേടിയ കോഹ്ലിയാണ് പിങ്ക് ബോൾ ടെസ്റ്റിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയിട്ടുള്ള ഇന്ത്യൻ താരം.

( Picture Source : BCCI )