Skip to content

ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ച് വെസ്റ്റ്ഇൻഡീസ് താരത്തിന്റെ അവിശ്വസനീയ ക്യാച്ച് – വീഡിയോ

ന്യുസിലാൻഡിൽ നടന്നുകൊണ്ടിരിക്കുന്ന വുമൺസ് ഏകദിന ലോകക്കപ്പിൽ അവിശ്വസനീയ ക്യാച്ചുമായി ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ് വെസ്റ്റ്ഇൻഡീസ് താരം ഡൊറ്റിന്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലായിരുന്നു ഈ അമ്പരപ്പിച്ച ക്യാച്ച്. ഇംഗ്ലണ്ട് ഓപ്പണർ വിൻഫീൽഡ് ഹില്ലിനെ പുറത്താക്കാനായിരുന്നു ഫുൾ ഡൈവിൽ വായുവിൽ ഉയർന്ന് ക്യാച്ച് കൈക്കുള്ളിലാക്കിയത്.

ബാക്ക്വാർഡ് പോയിന്റിലൂടെ കട്ട് ചെയ്ത് ബൗണ്ടറി നേടാൻ നോക്കിയ ഹില്ലിനെ പറന്ന് ഉയർന്ന് ഒറ്റകൈയിൽ പിടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. അതേസമയം മത്സരത്തിൽ വെസ്റ്റ്ഇൻഡീസ് 7 റൺസിന് ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 50 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ 225 റൺസ് നേടുകയായിരുന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 47.4 ഓവറിൽ ഓൾ ഔട്ട് ആയി. 218 റൺസ് മാത്രമാണ് നേടാനായത്. 80 പന്തിൽ 66 റൺസ് നേടി ടോപ്പ് സ്കോററായ വെസ്റ്റ് ഇൻഡീസ് വിക്കറ്റ് കീപ്പർ ക്യാമ്പല്ലെയാണ് കളിയിലെ താരം. വെസ്റ്റ് ഇൻഡീസിന് വേണ്ടി ഷമിലിയ കൊന്നെൽ 10 ഓവറിൽ 38 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. ഹെലെ മാത്യുസും അനീസ മൊഹമ്മദും 2 വിക്കറ്റ് വീതം വീഴ്ത്തിയിട്ടുണ്ട്.