Skip to content

കോഹ്ലിയ്ക്ക് പഠിക്കുകയാണോ, പാകിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽ ചുവടുകൾ വെച്ച് ഡേവിഡ് വാർണർ, വീഡിയോ കാണാം

ക്രിക്കറ്റ് മൈതാനത്ത് തൻ്റെ സാന്നിധ്യം കൊണ്ട് പോലും ആരാധകരെ ആവേശത്തിലാക്കുന്ന താരമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടെസ്റ്റ് മത്സരങ്ങൾക്കിടെ നൃത്തചുവടുകൾ വെയ്ക്കുന്ന കോഹ്ലിയുടെ ഒരുപാട് വീഡിയോ ക്രിക്കറ്റ് ലോകത്ത് വൈറലായിരുന്നു. ഇപ്പോഴിതാ കോഹ്ലിയെ പോലെ മൈതാനത്ത് ചുവടുകൾ വെച്ചുകൊണ്ട് കാണികളെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. വിരസമായ റാവൽപിണ്ടി ടെസ്റ്റിൽ വാർണറുടെ ചുവടകളാണ് കാണികളെ ആവേശത്തിലാക്കിയത്.

( Picture Source : Twitter )

ക്രിക്കറ്റ് മൈതാനത്തെ പ്രകടനങ്ങൾ കൂടാതെ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന റീൽസ് വീഡിയോയിലൂടെ വാർണർ ആരാധകരെ രസിപ്പിക്കാറുണ്ട്.

വീഡിയോ ;

അതിനിടെ മത്സരം സമനിലയിലേക്ക് നീങ്ങുകയാണ്. ബൗളർമാർക്ക് യാതൊരു ആനുകൂല്യവും നൽകാതിരുന്ന പിച്ചിൽ ആദ്യ ഇന്നിങ്സിൽ 476 റൺസ് നേടി പാകിസ്ഥാൻ ഡിക്ലയർ ചെയ്യുകയായിരുന്നു. പാകിസ്ഥാന് വേണ്ടി ഇമാം ഉൾ ഹഖ് 157 റൺസും അസർ അലി 185 റൺസും നേടി. മറുപടി ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയക്ക് 459 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

( Picture Source : Twitter )

97 റൺസ് നേടിയ ഉസ്മാൻ ഖവാജ, 90 റൺസ് നേടിയ മാർനസ് ലാബുഷെയ്ൻ, 78 റൺസ് നേടിയ സ്റ്റീവ് സ്മിത്ത്, 68 റൺസ് നേടിയ ഡേവിഡ് വാർണർ എന്നിവരാണ് ഓസ്ട്രേലിയക്ക് വേണ്ടി തിളങ്ങിയത്. 17 റൺസിൻ്റെ ലീഡ് നേടാൻ മാത്രമാണ് പാകിസ്ഥാന് സാധിച്ചത്.

( Picture Source : Twitter )