Skip to content

അശ്വിന്റെ അപ്രതീക്ഷിത ഡെലിവറിയിൽ നിയന്ത്രണം വിട്ട് വീണ് റിഷഭ് പന്ത് ; കൂട്ടച്ചിരിയുമായി സാഹതാരങ്ങൾ – വീഡിയോ

ശ്രീലങ്ക-ഇന്ത്യ തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനത്തിൽ, രവിചന്ദ്രൻ അശ്വിനും റിഷഭ് പന്തും തമ്മിലുള്ള രസകരമായ സംഭവം എതിർ താരം നിരോഷൻ ഡിക്ക്വെല്ല ഉൾപ്പെടെയുള്ള കളിക്കാർക്കിടയിൽ ചിരിപടർത്തിയിരുന്നു. ശ്രീലങ്ക ഫോളോ ഓണ് ചെയ്യുന്നതിനിടെ അശ്വിൻ എറിഞ്ഞ 48ആം ഓവറിലാണ് ഈ സംഭവം. ഡിക്ക്വെല്ലയ്ക്ക് എതിരെ എറിഞ്ഞ പന്ത് റിഷഭ് പന്തിന്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ചായിരുന്നു എത്തിയത്.

( Picture Source : BCCI )

മുഖത്തിന് നേരെയായി ഉയർന്ന പന്ത് തല മാറ്റി പിടിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇതിനിടെ ഹെൽമറ്റ് തെറിച്ച് പന്ത് നിലത്ത് വീഴുകയായിരുന്നു. ഇത് കണ്ട് ബൗളർ അശ്വിനും സഹതാരങ്ങൾക്കും ചിരിയടക്കാൻ ആയില്ല. സ്ലിപ്പിൽ ഉണ്ടായിരുന്ന കോഹ്ലിയും ചിരിയിൽ പങ്കുചേർന്ന് രംഗത്തെത്തി. എന്തിരുന്നാലും മത്സരത്തിനിടെ മികച്ച കീപ്പിങ് മികവ് പുറത്തെടുത്ത റിഷഭ് മുൻ ഇതിഹാസ താരം സുനിൽ ഗാവസ്‌കറുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

മത്സരത്തിൽ ഇന്ത്യ മൂന്നാം ദിനം തന്നെ ഇന്നിംഗ്സിന്റെയും 222 റൺസിന്റെയും ജയം നേടിയിരുന്നു. ഫോളോ ഓണ്‍ ചെയ്ത ശ്രീലങ്ക 178 റണ്‍സിന് ഓള്‍ഔട്ടായി. ഇന്നിങ്‌സിനും 222 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം.
നാല് വീതം വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും അശ്വിനും രണ്ട് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും ചേര്‍ന്നാണ് ശ്രീലങ്കയെ തകര്‍ത്തത്. ഒരു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് ഇടയിലാണ് ലങ്കയുടെ വാലറ്റത്തെ മൂന്ന് വിക്കറ്റുകള്‍ വീണത്.

രണ്ട് ഇന്നിങ്‌സിലുമായി 9 വിക്കറ്റ് നേട്ടവും 175 റണ്‍സും നേടിയ രവീന്ദ്ര ജഡേജയാണ് കളിയിലെ താരം.
51 റണ്‍സോടെ പുറത്താവാതെ നിന്ന നിരോശന്‍ ഡിക്വെല്ല മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടാം ഇന്നിങ്‌സില്‍ പൊരുതിയത്. 30 റണ്‍സ് എടുത്ത ധനഞ്ജയ ഡി സില്‍വയാണ് രണ്ടാമത്തെ ടോപ് സ്‌കോറര്‍.

 

ശ്രിലങ്കന്‍ നിരയില്‍ 5 കളിക്കാര്‍ രണ്ടക്കം കാണാതെ പുറത്തായി.
നേരത്തെ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് 174 റണ്‍സിന് അവസാനിച്ചിരുന്നു. 5 വിക്കറ്റ് നേട്ടവുമായി രവീന്ദ്ര ജഡേജ നിറഞ്ഞതോടെയാണ് ലങ്കന്‍ നിര ഒന്നാം ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞത്. 61 റണ്‍സ് നേടിയ നിസങ്കയായിരുന്നു അവിടെ ലങ്കയുടെ ടോപ് സ്‌കോറര്‍