ക്രിക്കറ്റിലെ ഏറ്റവും മനോഹരമായ കാഴ്ച്ച, പാകിസ്ഥാൻ ക്യാപ്റ്റൻ്റെ കുഞ്ഞുമായി സമയം ചിലവിട്ട് ഇന്ത്യൻ താരങ്ങൾ, വീഡിയോ കാണാം
ക്രിക്കറ്റിലെ ഈയടുത്തകാലത്തെ ഏറ്റവും മനോഹരമായ കാഴ്ച്ചയ്ക്ക് വേദിയായി ഐസിസി വുമൺസ് ലോകകപ്പിലെ ഇന്ത്യ പാക് മത്സരം. മത്സരത്തിന് ശേഷം പാകിസ്ഥാൻ ക്യാപ്റ്റൻ ബിസ്മ മറൂഫിൻ്റെ കുഞ്ഞുമായി ഇന്ത്യൻ താരങ്ങൾ സമയം ചിലവിടുന്ന ദൃശ്യങ്ങൾ ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീടക്കിയിരിക്കുകയാണ്.

മത്സരത്തിൽ 107 റൺസിൻ്റെ തകർപ്പൻ വിജയമാണ് പാകിസ്ഥാനെതിരെ ഇന്ത്യ നേടിയത്. 67 റൺസ് നേടിയ പൂജ വസ്ത്രകർ, 53 റൺസ് നേടിയ സ്നേ റാണ, 52 റൺസ് നേടിയ സ്മൃതി മന്ദാന എന്നിവരുടെ മികവിൽ ഇന്ത്യ ഉയർത്തിയ 245 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന പാകിസ്ഥാന് 43 ഓവറിൽ 137 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.
ലോകകപ്പിൽ പാകിസ്ഥാനെതിരായ നാലാം വിജയവും ഏകദിന ക്രിക്കറ്റിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ പതിനൊന്നാം വിജയവുമാണിത്. ഈ മത്സരമടക്കം ഏറ്റുമുട്ടിയ 11 ഏകദിന മത്സരങ്ങളിലും വിജയം നേടിയത് ഇന്ത്യയായിരുന്നു.

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ പുതിയ നിയമപ്രകാരമാണ് തൻ്റെ കുഞ്ഞിനെ ഒപ്പം കൂട്ടാനുള്ള അനുവാദം പാക് ക്യാപ്റ്റൻ ബിസ്മ മറൂഫിന് ലഭിച്ചത്. ക്രിക്കറ്റ് കിറ്റിനൊപ്പം തൻ്റെ കുഞ്ഞുമായാണ് ഇന്ത്യയ്ക്കെതിരായ മത്സരത്തിനായി ബിസ്മ മറൂഫ് എത്തിയത്.

മത്സരശേഷം ബിസ്മക്കരികിലെത്തിയ ഇന്ത്യൻ താരങ്ങൾ കുഞ്ഞിനൊപ്പം സമയം ചിലവിടുകയും ഒപ്പം സെൽഫിയെടുക്കുകയും ചെയ്തു.
വീഡിയോ കാണാം :
This will warm your heart in beautiful ways: India’s cricket team spending time with the baby daughter of Pakistan team’s captain Bismah Maroof after their World Cup match.
V @ghulamabbasshah pic.twitter.com/pg9WpxmBaY
— Mujib Mashal (@MujMash) March 6, 2022
GIF of the day. This is 🥲🤍#CricketTwitter #CWC2022 #INDvPAK pic.twitter.com/3AIU8xYTwO
— Krithika (@krithika0808) March 6, 2022
മാർച്ച് 10 ന് ആതിഥേയരായ ന്യൂസിലാൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. കഴിഞ്ഞ ലോകകപ്പിൽ ഫൈനലിൽ പ്രവേശിച്ച ഇന്ത്യ ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനോട് പരാജയപെട്ടിരുന്നു. ക്യാപ്റ്റൻ മിതാലി രാജിൻ്റെ അവസാന ലോകകപ്പ് കൂടിയാണിത്.
