അഗ്രഷനുമായി എത്തിയ നസീം ഷായെ ചിരിയിൽ വീഴ്ത്തി വാർണർ – വീഡിയോ

പാകിസ്ഥാൻ – ഓസ്‌ട്രേലിയ തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിൽ മൂന്നാം ദിനം പുരോഗമിക്കുമ്പോൾ ആദ്യ ഇന്നിംഗ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ വിക്കറ്റ് ഒന്നും നഷ്ട്ടപ്പെടാതെ 138 റൺസ് നേടിയിട്ടുണ്ട്. 104 പന്തിൽ 12 ഫോർ സഹിതം 70 റൺസ് നേടിയ ഉസ്മാൻ ഖവാജയും 97 പന്തിൽ 11 ഫോർ സഹിതം 60 റൺസ് നേടിയ ഡേവിഡ് വാർണറുമാണ് ക്രീസിൽ.

മത്സരത്തിനിടെ പാക് പേസർമാരുടെ അഗ്രഷൻ ചിരിയിലൂടെ നേരിട്ട  വാർണറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയിരിക്കുകയാണ്. പലതവണ പാകിസ്‌താൻ ബൗളർമാരുമായി ചിരി പങ്കിട്ട വാർണർ, നസീം ഷായെയും അഗ്രഷനേയും സമാന രീതിയിൽ വീഴ്ത്തുകയായിരുന്നു. നസീം ഷായുടെ ഡെലിവറി ദേഹത്ത് കൊണ്ടതിന് പിന്നാലെയായിരുന്നു ഈ സംഭവം. വാർണറിന്റെ ചിരിക്ക് മുന്നിൽ അധിക നേരം നസീം ഷായ്ക്ക് പിടിച്ചു നിൽക്കാനായില്ല. തുടർന്ന് കൈ കൊടുത്ത് മടങ്ങുകയായിരുന്നു.

നേരെത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്‌താൻ ഇമാമുൾ ഹഖിന്റെയും അസർ അലിയുടെയും ബാറ്റിങ് മികവിൽ കൂറ്റൻ  സ്കോറാണ് നേടിയത്. 4 വിക്കറ്റിൽ 476 റൺസ് നേടിയ പാകിസ്ഥാൻ ഡിക്ലയർ ചെയ്യുകയായിരുന്നു. ഇമാമുൾ ഹഖ്  358 പന്തിൽ 157 റൺസും അസർ അലി 361 പന്തിൽ 185 റൺസും നേടി. ബൗളിങ്ങിനെ പിന്തുണയ്ക്കാത്ത റാവൽ പിണ്ടിയിലെ പിച്ചിൽ വിക്കറ്റ് നേടാൻ കഷ്ട്ടപ്പെടുന്ന ഓസ്‌ട്രേലിയൻ ബൗളർമാരെയാണ് മത്സരത്തിന്റെ ആദ്യ 2 ദിവസം കണ്ടത്.

പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം 36 റൺസ് നേടി റൺ ഔട്ടിലൂടെ പുറത്താവുകയായിരുന്നു. റിസ്വൻ 46 പന്തിൽ 29 റൺസ് നേടി പുറത്താവാതെ നിന്നു. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ലെബുഷെയ്ൻ, ലിയോണ്, കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഓസ്‌ട്രേലിയൻ നിരയിൽ 8 പേർ പന്തെറിഞ്ഞിരുന്നു.