Skip to content

കോഹ്ലിയെ കുറിച്ചുള്ള ചോദ്യങ്ങൾ കേട്ട് മടുത്ത് രോഹിത്, മാധ്യമ പ്രവർത്തകർക്കെതിരെ ‘കുത്തി’ രോഹിതിന്റെ മറുപടി – വീഡിയോ

ടി20 പരമ്പര തൂത്തുവാരിയതിന് പിന്നാലെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ ഇന്ത്യൻ ടീം മൊഹാലിയിൽ ഇറങ്ങുകയാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെയുള്ള രോഹിത് ശർമ്മയുടെ ആദ്യ മത്സരമാണ് നാളെ നടക്കുന്നത്. അതേസമയം കോഹ്ലിയുടെ നൂറാം ടെസ്റ്റ് മത്സരം എന്ന പ്രത്യേകതയും നാളെത്തെ പോരാട്ടത്തിനുണ്ട്.

ആദ്യ മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ ഇന്ന് ഉച്ചയ്ക്ക് രോഹിത് പങ്കെടുത്തിരുന്നു. നൂറാം ടെസ്റ്റ് മത്സരം കളിക്കാൻ പോകുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലിയുമായുള്ള അനുഭവം, അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സെഞ്ചുറിയെ കുറിച്ചും രോഹിത് വാർത്താസമ്മേളനത്തിൽ പങ്കുവെച്ചിരുന്നു. ടെസ്റ്റ് ടീമിൽ സ്ഥാനം നഷ്ട്ടപ്പെട്ട ചേതേശ്വർ പൂജാരയുടെയും രഹാനെയുടെയും ഭാവിയെ കുറിച്ചും രോഹിത് മറുപടിയായി എത്തിയിരുന്നു.

ഈ വാർത്താസമ്മേളനത്തിനിടെ രോഹിത് രസകരമായ കമന്റുമായി എത്തിയത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. കോഹ്ലിയുടെ നൂറാം ടെസ്റ്റ് മത്സരവുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ കേട്ട് മടുത്ത രോഹിത് ഒടുവിൽ അക്ഷമനായി രസകരമായ മറുപടിയുമായി എത്തിയതാണ് സംഭവം. പിച്ചിനെ കുറിച്ചും കാണികൾ സ്റ്റേഡിയത്തിൽ എത്തുന്നതിനെ കുറിച്ചും ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചതിന് പിന്നാലെയായിരുന്നു രോഹിതിന്റെ ഈ മറുപടി…

“മത്സരവുമായി ബന്ധപ്പെട്ട് ആരും ശരിയായ ചോദ്യങ്ങൾ ചോദിക്കുന്നില്ല, നിങ്ങൾ ചോദിച്ച ചോദ്യം മത്സരവുമായി ബന്ധപ്പെട്ടതാണ്.  കാണികൾ സ്റ്റേഡിയത്തിലേക്ക് മടങ്ങുന്നതിനെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ എന്താണെന്നും പിച്ച് എങ്ങനെയാണെന്നും ടീം കോമ്പിനേഷൻ എന്തായിരിക്കുമെന്നും ആരും ചോദിക്കുന്നില്ല. ”

https://twitter.com/Ishant45_/status/1499316495720927238?t=9HGLsek7AoLygeJg1ikxVg&s=19

 

മാധ്യമപ്രവർത്തകരെ രസകരമായ മറുപടിയിലൂടെ രോഹിത് വായടപ്പിക്കുന്നത് പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. അതേസമയം
കെ.എൽ.  രാഹുലിന്റെ അഭാവത്തിൽ ആരാകും ഒപ്പണറായി എത്തുക എന്ന ചോദ്യത്തിന് രോഹിത് വ്യക്തമായി മറുപടി നൽകിയിട്ടില്ല. ഓപ്പണറായി പരിഗണിക്കാൻ സാധ്യതയുള്ളവരുടെ പേരുകൾ പരാമർശിച്ചിട്ടുണ്ട്. രോഹിതിന്റെ ഉത്തരം ഇങ്ങനെയായിരുന്നു: ‘ഞാൻ ഈ ടീമിന്റെ ക്യാപ്റ്റനാണ്.  ടീമിലുള്ള എല്ലാവരെയും ഒരുപോലെയാണ് കാണുന്നത്.  ഇക്കാര്യത്തിൽ എല്ലാ ഘടകങ്ങളും പരിഗണിച്ചു മാത്രമേ തീരുമാനമെടുക്കൂ.  മായങ്ക് അഗർവാൾ, ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ, ഹനുമ വിഹാരി തുടങ്ങിയവരുടെയെല്ലാം സാധ്യതകളാണ്.  ഇവരെല്ലാം ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി താരങ്ങളാണ്’