Skip to content

പാകിസ്ഥാൻ പര്യടനം സുരക്ഷിതമായിരിക്കും, ഞങ്ങൾക്ക് യാതൊരു ആശങ്കയുമില്ല, ഓസ്ട്രേലിയൻ കോച്ച് ആൻഡ്രൂ

പാകിസ്ഥാൻ പര്യടനത്തിൽ സുരക്ഷയുടെ കാര്യത്തിൽ കളിക്കാർക്ക് യാതൊരു ആശങ്കയുമില്ലെന്ന് ഓസ്ട്രേലിയയുടെ താൽക്കാലിക ഹെഡ് കോച്ച് ആൻഡ്രൂ മക്ഡൊണാൾഡ്. പാകിസ്ഥാൻ പര്യടനത്തിനായി കളിക്കാർ വളരെയേറെ ആവേശത്തിലാണെന്നും മക്ഡൊണാൾഡ് പറഞ്ഞു.

( Picture Source : Twitter )

മാർച്ച് നാല് മുതൽ ഏപ്രിൽ അഞ്ച് വരെയാണ് ഓസ്ട്രേലിയയുടെ ചരിത്ര പാകിസ്ഥാൻ പര്യടനം ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും ഒരു ടി20 മത്സരവും അടങ്ങിയ പര്യടനം റാവൽപിണ്ടിയിലാണ് ആരംഭിക്കുക. നീണ്ട 24 വർഷങ്ങൾക്ക് ശേഷമുള്ള ഓസ്ട്രേലിയയുടെ ആദ്യ പാകിസ്ഥാൻ പര്യടനമാണിത്. കൂടാതെ 2019 ആഷസ് പരമ്പരയ്ക്ക് ശേഷമുള്ള ഓസ്ട്രേലിയയുടെ ആദ്യ വിദേശ ടെസ്റ്റ് പരമ്പര കൂടിയാണിത്.

” ഫ്ലൈറ്റിൽ കയറാൻ അവർ തയ്യാറായി ഇരിക്കുകയാണ്. ഈ പര്യടനം സുരക്ഷിതമായിരിക്കുമെന്നും ഇതൊരു ആവേശകരമയ പര്യടനമായിരിക്കുമെന്നും അവരുടെ മനസ്സിൽ വ്യക്തതയുണ്ട്. അവരുടെ മനസ്സിൽ മറ്റു കാര്യങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ടെങ്കിലും ഇപ്പോൾ അവരുടെ ശ്രദ്ധ ക്രിക്കറ്റിൽ മാത്രമാണ്. ”

( Picture Source : Twitter )

” യു എ ഇ യിലെ പോലെയല്ല, പാകിസ്താനിലെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. അവർക്ക് ഒരുപാട് ഓപ്ഷനുകളുണ്ട്, സ്പിന്നിലും ഒപ്പം പേസിലും. ഷഹീൻ ഷാ അഫ്രീദി ഓരോ വർഷം ചെല്ലുന്തോറും മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. അവൻ ഇടംകയ്യൻ പേസറാണ്, സ്വിങ് ചെയ്യാനും റിവേഴ്സ് സ്വിങ് ചെയ്യാനും അവനറിയാം. അവനൊപ്പം മറ്റു മികച്ച താരങ്ങളും പാകിസ്ഥാനുണ്ട്. ”

( Picture Source : Twitter )

” അതുപോലെ തന്നെ മികച്ച കളിക്കാർ ഞങ്ങൾക്കുമുണ്ട്, മിച്ചൽ സ്റ്റാർക്കും, കമ്മിൻസും ഹേസൽവുഡും കാമറോൺ ഗ്രീനും അടങ്ങിയ ഞങ്ങളുടെ പേസ് നിരയും അതിശക്തമാണ്. അതുകൊണ്ട് തന്നെ ഇതൊരു മികച്ച പോരാട്ടമായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പാകിസ്ഥാൻ പ്രവചനാതീതമാണെന്ന് നിങ്ങൾ പറയുന്നു, എന്നാൽ അവരുടെ സാഹചര്യങ്ങളിൽ ഒരു പ്രവചനാത്മകതയുണ്ട്. അവർ വളരെ ക്ഷമയോടെയാണ് കളിക്കുന്നത്, അവരുടെ സാഹചര്യങ്ങളിൽ മികച്ച പ്രകടമാണ് അവർ പുറത്തെടുക്കാറുള്ളത്. ” ആൻഡ്രൂ മക്ഡൊണാൾഡ് പറഞ്ഞു.

( Picture Source : Twitter )