രവീന്ദ്ര പുഷ്പ, വിക്കറ്റ് വീഴ്ത്തി ജഡേജയുടെ പുഷ്പ സ്റ്റൈൽ സെലിബ്രേഷൻ, വീഡിയോ കാണാം

ഒരിടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിൽ നേടിയ വിക്കറ്റ് പുഷ്പ സ്റ്റൈലിൽ ആഘോഷിച്ച് ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ദിനേശ് ചാന്ദിമലിൻ്റെ വിക്കറ്റ് വീഴ്ത്തിയായിരുന്നു ജഡേജയുടെ ഈ വ്യത്യസ്തമായ സെലിബ്രേഷൻ. നിമിഷങ്ങൾക്കകം ജഡേജയുടെ ഈ സെലിബ്രേഷൻ സോഷ്യൽ മീഡിയയിൽ വൈറലായി.

( Picture Source : Twitter )

നീണ്ട ഇടവളയ്ക്ക് ശേഷമാണ് ജഡേജ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ന്യൂസിലാൻഡിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് ജഡേജയ്ക്ക് പരിക്ക് പറ്റിയത്. തുടർന്ന് ദക്ഷിണാഫ്രിക്കൻ പര്യടനവും വെസ്റ്റിൻഡീസിനെതിരായ ഹോം സിരീസും ജഡേജയ്ക്ക് നഷ്ടപെട്ടു. ജഡേജയുടെ അഭാവം ദക്ഷിണാഫ്രിക്കൻ പര്യനത്തിൽ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. 

മത്സരത്തിൽ ഇഷാൻ കിഷൻ പുറത്തായ ശേഷം നാലാമനായാണ് ജഡേജ ക്രീസിലെത്തിയത്. മറുഭാഗത്ത് അയ്യർ തകർത്തടിച്ചതിനാൽ 18 ആം ഓവറിൽ ക്രീസിലെത്തിയ ജഡേജയ്ക്ക് കാര്യമായൊന്നും ചെയ്യേണ്ടിവന്നില്ല. 4 പന്തുകൾ മാത്രമാണ് താരം നേരിട്ടത്. തുടർന്ന് ബൗളിങിൽ നാലോവർ എറിഞ്ഞ ജഡേജ 28 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.

വീഡിയോ :

 

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇഷാൻ കിഷൻ്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് വമ്പൻ സ്കോർ നേടിയത്. തകർപ്പൻ തുടക്കമാണ് രോഹിത് ശർമ്മയ്ക്കൊപ്പം ചേർന്ന് ഇഷാൻ കിഷൻ നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 111 റൺസ് ഇരുവരും കൂട്ടിച്ചേർത്തു.

( Picture Source : BCCI )

രോഹിത് ശർമ്മ 32 പന്തിൽ 44 റൺസ് നേടി പുറത്തായപ്പോൾ ഇഷാൻ കിഷൻ 56 പന്തിൽ 10 ഫോറും മൂന്ന് സിക്സുമടക്കം 89 റൺസ് നേടിയാണ് പുറത്തായത്. 28 പന്തിൽ പുറത്താകാതെ 57 റൺസ് നേടിയ ശ്രേയസ് അയ്യർ മികച്ച പ്രകടനം ഇന്ത്യക്കായി പുറത്തെടുത്തു.

( Picture Source : BCCI )

മറുപടി ബാറ്റിങിൽ 200 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് നേടാനെ സാധിച്ചുള്ളൂ. ഫിഫ്റ്റി നേടിയ അസലങ്ക മാത്രമാണ് ശ്രീലങ്കൻ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ, വെങ്കടേഷ് അയ്യർ എന്നിവർ രണ്ട് വിക്കറ്റ് വീതവും ചഹാലും ജഡേജയും ഓരോ വിക്കറ്റ് വീതവും നേടി. ഇഷാൻ കിഷനാണ് പ്ലേയർ ഓഫ് ദി മാച്ച്.