Skip to content

പ്രതിഫലം നൽകിയില്ല, പാകിസ്ഥാൻ സൂപ്പർ ലീഗിൽ നിന്നും പിന്മാറി ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ജെയിംസ് ഫോക്നർ

പ്രതിഫലവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പാകിസ്ഥാൻ സൂപ്പർ ലീഗിൽ നിന്നും പിൻമാറി ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ജെയിംസ് ഫോക്നർ. തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഫോക്നർ തന്നെയാണ് പാകിസ്ഥാൻ സൂപ്പർ ലീഗിൽ നിന്നും താൻ പിൻമാറുന്നുവെന്ന കാര്യം ഫോക്നർ ആരാധകരുമായി പങ്കുവെച്ചത്. ആരാധകരോട് ക്ഷമചോദിച്ച ഫോക്നർ പാകിസ്ഥാൻ സൂപ്പർ ലീഗിനെതിരെയും പാക് ക്രിക്കറ്റ് ബോർഡിനെതിരെയും ആഞ്ഞടിച്ചു.

( Picture Source : Twitter )

മുൻ പാക് നായകൻ സർഫറസ് അഹമ്മദ് നയിക്കുന്ന ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിന് വേണ്ടിയാണ് പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഫോക്നർ കളിച്ചിരുന്നത്.

” പാകിസ്ഥാൻ ക്രിക്കറ്റ് ആരാധകരോട് ഞാൻ മാപ്പ് ചോദിക്കുന്നു. നിർഭാഗ്യവശാൽ എനിക്ക് കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്നും പിന്മാറേണ്ടി വന്നു, ഒപ്പം പാകിസ്ഥാൻ സൂപ്പർ ലീഗിൽ നിന്നും ഞാൻ വിടവാങ്ങുന്നു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് എൻ്റെ കരാറിനെയും പ്രതിഫലത്തെയും മാനിക്കുന്നില്ല. മുഴുവൻ സമയവും ഞാൻ ഇവിടെ ഉണ്ടായിരുന്നു, എന്നിട്ടും അവർ എന്നോട് കള്ളം പറയുന്നത് തുടർന്നു. “

( Picture Source : Twitter )

” നിരവധി യുവ പ്രതിഭകളുള്ള, മികച്ച ആരാധകരുള്ള പാകിസ്ഥാനിൽ അന്താരാഷ്ട്ര ക്രിക്കറ്റ് തിരിച്ചുകൊണ്ടുവരാൻ സഹായിക്കണമെന്ന് എനിക്ക് വളരെയികം ആഗ്രഹമുണ്ടായിരുന്നു, അതുകൊണ്ട് തന്നെ ഇവിടെ നിന്നും പോകുന്നതിൽ വേദനയുണ്ട്. എന്നാൽ എനിക്ക് പാകിസ്ഥാൻ സൂപ്പർ ലീഗിൽ നിന്നും പാക് ക്രിക്കറ്റ് ബോർഡിൽ നിന്നും ലഭിച്ച സമീപനം അപമാനകരമായിരുന്നു. നിങ്ങൾ എല്ലാവരും എൻ്റെ നിലപാട് മനസ്സിലാക്കുമെന്ന് എനിക്കുറപ്പുണ്ട്. ” ഫോക്നർ പറഞ്ഞു.

( Picture Source : Twitter )

ഓസ്ട്രേലിയക്ക് വേണ്ടി 94 മത്സരങ്ങൾ കളിച്ചിട്ടുള്ള ഫോക്നർ 1237 റൺസും 138 വിക്കറ്റും നേടിയിട്ടുണ്ട്. ഐ പി എല്ലിൽ 60 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 527 റൺസും 59 വിക്കറ്റും നേടിയിട്ടുണ്ട്.

( Picture Source : Twitter )