Skip to content

ഇനി ടെസ്റ്റിലും ഇന്ത്യയെ ഹിറ്റ്മാൻ നയിക്കും, ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, രഹാനെയും പുജാരയും പുറത്ത്

ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ പുതിയ ക്യാപ്റ്റനായി രോഹിത് ശർമ്മയെ നിയമിച്ച് ബിസിസിഐ. ഇനി രോഹിത് ശർമ്മയായിരിക്കും മൂന്ന് ഫോർമാറ്റിലും ഇന്ത്യയെ നയിക്കുക. ശ്രീലങ്കയ്ക്കെതിരായ പരമ്പരയോടെയാണ് രോഹിത് ശർമ്മ ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റനായി സ്ഥാനമേൽക്കുക.

ടെസ്റ്റ് ടീമിൽ വമ്പൻ മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയിരിക്കുന്നത്. മോശം ഫോമിൽ തുടരുന്ന മുതിർന്ന താരങ്ങളായ ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ എന്നിവരെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ടീമിൽ നിന്നും ഇന്ത്യ ഒഴിവാക്കി. പരിക്ക് ഭേദമായി ഒരിടവേളയ്ക്ക് ശേഷം രവീന്ദ്ര ജഡേജ ടീമിൽ തിരിച്ചെത്തി. രഹാനെയ്ക്കും പുജാരയ്ക്കുമൊപ്പം വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ, ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മ എന്നിവരെയും ഇന്ത്യ ടീമിൽ നിന്നും ഒഴിവാക്കി. കെ എസ് ഭരതാണ് റിഷഭ് പന്തിനൊപ്പം ടീമിലെ വിക്കറ്റ് കീപ്പർ.

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ;

രോഹിത് ശർമ്മ (c), മായങ്ക് അഗർവാൾ, പ്രിയങ്ക് പഞ്ചാൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത് (wk), കെ എസ് ഭരത്, ആർ അശ്വിൻ (ഫിറ്റ്നസ് അനുസരിച്ച്), രവി ജഡേജ, ജയന്ത് യാദവ്, കുൽദീപ്, ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷമി, എം സിറാജ്, ഉമേഷ് യാദവ്, സൗരഭ് കുമാർ

ശ്രീലങ്കയ്ക്കെതിരായ ടി20 ടീമിനെയും ഇന്ത്യ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി, റിഷഭ് പന്ത് എന്നിവർക്ക് പരമ്പരയിൽ വിശ്രമം നൽകിയപ്പോൾ മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംനേടി.

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ;

രോഹിത് ശർമ (c), ഋതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ, സൂര്യകുമാർ, ശ്രേയസ് അയ്യർ, വെങ്കിടേഷ് അയ്യർ, ദീപക് ഹൂഡ, ദീപക് ചഹാർ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, സഞ്ജു സാംസൺ, രവി ജാഡെ വൈ ചാഹൽ, ആർ ബിഷ്‌ണോയ്, കുൽദീപ്, ആവേശ് ഖാൻ