ക്യാച്ച് വിട്ടുകളഞ്ഞ് ഭുവനേശ്വർ കുമാർ, ദേഷ്യത്താൽ പന്ത് തട്ടിതെറിപ്പിച്ച് രോഹിത് ശർമ്മ, വീഡിയൊ കാണാം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആവേശവിജയം നേടി പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. എന്നാൽ വിജയത്തിനിടയിലും സോഷ്യൽ മീഡിയയിൽ വിമർശനം നേരിടുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിനിടെ ഭുവനേശ്വർ കുമാർ ക്യാച്ച് വിട്ടതിന് പുറകെ ദേഷ്യത്താൽ പിച്ചിൽ കിടന്ന പന്ത് തട്ടിതെറിപ്പിച്ചതോടെയാണ് ഇന്ത്യൻ ക്യാപ്റ്റനെ വിമർശിച്ച് ആരാധകർ രംഗത്തെത്തിയത്. 

മത്സരത്തിൽ എട്ട് റൺസിൻ്റെ ആവേശവിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയർത്തിയ 187 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടാനെ സാധിച്ചുള്ളൂ. വിജയത്തോടെ പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. അന്താരാഷ്ട്ര ടി20 യിലെ ഇന്ത്യയുടെ നൂറാം വിജയം കൂടിയാണിത്.

മത്സരത്തിലെ 16 ആം ഓവറിലാണ് സംഭവം അരങ്ങേറിയത്. ഓവറിലെ അഞ്ചാം പന്തിൽ ഭുവനേശ്വർ കുമാറിനെതിരെ വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ റോവ്മാൻ പോവൽ വമ്പൻ ഷോട്ടിന് ശ്രമിക്കുകയും ടോപ്പ് എഡ്ജ് ചെയ്ത് നേരേ ഉയർന്നുപൊങ്ങിയുടെങ്കിലും പന്ത് കൈപിടിലൊതുക്കാൻ ഭുവനേശ്വർ കുമാറിന് സാധിച്ചില്ല. പിന്നാലെ തകർപ്പൻ ഫോമിൽ കളിച്ച പോവലിനെ പുറത്താക്കാൻ ലഭിച്ച അവസരം പാഴാക്കിയ ദേഷ്യത്തിൽ ഭുവനേശ്വർ കുമാറിൻ്റെ കയ്യിൽ നിന്നും നിലത്തുവീണ പന്ത് ക്യാപ്റ്റൻ രോഹിത് ശർമ്മ കാലുകൊണ്ട് തട്ടിതെറിപ്പിക്കുകയായിരുന്നു. രോഹിത് പന്ത് തട്ടിതെറിപ്പിച്ചതോടെ എക്സ്ട്രാ റൺസ് ഓടിയെടുക്കാനും വിൻഡീസിന് സാധിച്ചു.

വീഡിയോ ;

പന്ത് തട്ടിതെറിപ്പിച്ചതിലൂടെ ഇന്ത്യയുടെ സീനിയർ ബൗളറായ ഭുവനേശ്വർ കുമാറിനെ രോഹിത് അപമാനിച്ചുവെന്ന് ചിലർ കുറിച്ചപ്പോൾ കൂൾ ക്യാപ്റ്റനായ രോഹിത് ശർമ്മയിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ലയുയെന്നും ചില ആരാധകർ പ്രതികരിച്ചു.

( Picture Source : BCCI )

ആ ഓവറിൽ ക്യാച്ച് വിട്ടുവെങ്കിലും തൊട്ടടുത്ത ഓവറിൽ തകർപ്പൻ തിരിച്ചുവരവാണ് ഭുവനേശ്വർ കുമാർ നടത്തിയത്. അവസാന 2 ഓവറിൽ 29 റൺസ് വേണമെന്നിരിക്കെ പത്തൊമ്പതാം ഓവർ എറിഞ്ഞ താരം വെറും നാല് റൺസ് മാത്രം വഴങ്ങുകയും 62 റൺസ് നേടിയ നിക്കോളാസ് പൂറൻ്റേ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഭുവനേശ്വർ കുമാറിൻ്റെ ഈ തകർപ്പൻ ഓവറാണ് മത്സരം ഇന്ത്യയുടെ വരുതിയിലാക്കിയത്.

( Picture Source : BCCI )

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top