Skip to content

അറ്റാക്കിങ് ഫീൽഡ് സെറ്റ് ചെയ്ത് സമ്മർദ്ദത്തിലാക്കാൻ നോക്കിയ പൊള്ളാർഡിന് ചുട്ടമറുപടി നൽകി കോഹ്ലി – വീഡിയോ

തനിക്കെതിരെ അറ്റാക്കിങ് ഫീൽഡ് സെറ്റ് ചെയ്‌ത വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ പൊള്ളാർഡിന് 2 പന്തുകൾ ബൗണ്ടറിയിൽ എത്തിച്ച് വിരാട് കോഹ്‌ലി ചുട്ട മറുപടി നൽകിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.
കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ വലിയ സ്‌കോർ കണ്ടെത്താനാവാതെ പുറത്തായ കോഹ്ലിയെ രണ്ടാം ടി20 മത്സരത്തിൽ സമ്മർദ്ദത്തിലാക്കാൻ പൊള്ളാർഡ് അറ്റാക്കിങ് ഫീൽഡ് സെറ്റ് ചെയ്തായിരുന്നു വരവേറ്റത്.

പിന്നാലെ ഷോർട്ട് ലെഗിൽ ഫീൽഡ് നിർത്തി  സ്പിന്നർക്ക് പന്ത് ഏൽപ്പിച്ചു. എന്നാൽ 2 ബൗണ്ടറി അടിച്ച് കോഹ്ലി ഇതിന് മറുപടി നൽകിയത്.
തൊട്ടടുത്ത ഓവറുകളിലും കോഹ്ലി ആക്രമണ ശൈലി തുടർന്നിരുന്നു. അർധ സെഞ്ചുറി നേടിയതിന് പിന്നാലെയാണ് കോഹ്ലി പുറത്തായത്. 41 പന്തിൽ 7 ഫോറും 1 സിക്‌സും ഉൾപ്പെടെ 51 റൺസ് നേടിയിരുന്നു. റോസ്റ്റൻ ചെയ്സിന്റെ ഡെലിവറിയിൽ ബൗൾഡ് ആയാണ് പുറത്തായത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 185 റൺസ് നേടിയിട്ടുണ്ട്.  രണ്ടാം ഓവറില്‍ ഇഷാന്‍ കിഷനെ നഷ്ടമായ ശേഷം രോഹിത്തും(19) കോഹ്‍ലിയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 49 റണ്‍സ് നേടുകയായിരുന്നു. എന്നാല്‍ രോഹിത്തിനെയും സൂര്യകുമാറിനെയും വീഴ്ത്തി റോസ്ടണ്‍ ചേസ് ഇന്ത്യന്‍ ബാറ്റിംഗിന്റെ താളം തെറ്റിച്ചു.

മികച്ച ഫോമില്‍ കളിച്ച വിരാട് കോഹ്‍ലി 41 പന്തില്‍ 52 റണ്‍സ് നേടിയ ശേഷമാണ് പുറത്തായത്. ഇരുവരും പുറത്തായ ശേഷം റിഷഭ് പന്ത് – വെങ്കിടേഷ് അയ്യര്‍ കൂട്ടുകെട്ട് 76 റണ്‍സ് നേടി ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിയ്ക്കുകയായിരുന്നു. 35 പന്തില്‍ നിന്നാണ് ഈ കൂട്ടുകെട്ട് ഈ സ്കോര്‍ നേടിയത്. അയ്യര്‍ 18 പന്തില്‍ 33 റണ്‍സും പന്ത് 28 പന്തില്‍ 52 റണ്‍സുമാണ് നേടിയത്. 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്.

ഇന്ത്യ: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, യൂസ്‌വേന്ദ്ര ചാഹല്‍.
വെസ്റ്റ് ഇന്‍ഡീസ്: ബ്രന്‍ഡണ്‍ കിംഗ്, കെയ്ല്‍ മയേഴ്‌സ്, നിക്കോളാസ് പുരാന്‍, റോവ്മാന്‍ പവല്‍, കീറണ്‍ പൊള്ളാര്‍ഡ്, ജേസണ്‍ ഹോള്‍ഡര്‍, ഒഡെയ്ന്‍ സ്മിത്ത്, റോസ്റ്റണ്‍ ചേസ്, അകെയ്ല്‍ ഹൊസീന്‍, റൊമാരിയ ഷെപ്പോര്‍ഡ്, ഷെല്‍ഡണ്‍ കോട്രല്‍.