Skip to content

തൻ്റെ ഫിറ്റ്നസിനെ ചോദ്യം ചെയ്തവർക്കുള്ള മറുപടി, വെസ്റ്റിൻഡീസിനെതിരെ രോഹിത് ശർമ്മയുടെ തകർപ്പൻ ക്യാച്ച്, വീഡിയോ കാണാം

തൻ്റെ ഫിറ്റ്നസിനെ പരിഹസിക്കുന്നവർക്ക് തകർപ്പൻ ക്യാച്ചിലൂടെ മറുപടി നൽകി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഈ തകർപ്പൻ ക്യാച്ച് ഹിറ്റ്മാൻ നേടിയത്.

( Picture Source : Twitter )

വെസ്റ്റിൻഡീസ് ഇന്നിങ്സിലെ അവസാന ഓവറിലെ അവസാന പന്തിലാണ് തകർപ്പൻ ക്യാച്ച് രോഹിത് ശർമ്മ നേടിയത്. ഹർഷാൽ പട്ടേൽ എറിഞ്ഞ ഓവറിലെ ആറാം പന്തിൽ വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ ഒഡിയൻ സ്മിത്ത് വമ്പൻ ഷോട്ടിന് ശ്രമിക്കുകയും ഉയർന്നുപൊങ്ങിയ പന്ത് മിഡ് ഓഫിലേക്ക് നീങ്ങുകയും എക്സ്ട്രാ കവറിൽ ഉണ്ടായിരുന്ന ക്യാപ്റ്റൻ രോഹിത് ശർമ്മ പുറകിലോട്ട് ഓടികൊണ്ട് പന്ത് കൈപിടിയിലൊതുക്കുകയായിരുന്നു. ക്യാച്ചിനായി ലോങ് ഓഫിൽ നിന്നും ഓടിവരികയായിരുന്ന സൂര്യകുമാർ യാദവിനെ ബുദ്ധിപരമായി ഒഴിവാക്കികൊണ്ടാണ് ഹിറ്റ്മാൻ ക്യാച്ച് എടുത്തത്.

വീഡിയോ കാണാം ;

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ വെസ്റ്റിൻഡീസ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 157 റൺസ് നേടി. 43 പന്തിൽ 61 റൺസ് നേടിയ നിക്കോളാസ് പൂറനും 19 പന്തിൽ 24 റൺസ് നേടിയ കീറോൺ പൊള്ളാർഡുമാണ് വെസ്റ്റിൻഡീസിന് വേണ്ടി തിളങ്ങിയത്. 

( Picture Source : BCCI )

ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റക്കാരൻ രവി ബിഷ്നോയ് നാലോവറിൽ 17 റൺസ് വഴങ്ങി രണ്ട് വിക്കറ്റും, ഹർഷൽ പട്ടേൽ 37 റൺസ് വഴങ്ങി രണ്ട് വിക്കറ്റും ഭുവനേശ്വർ കുമാർ, ദീപക് ചഹാർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

( Picture Source : BCCI )

 മറുപടി ബാറ്റിങിൽ 158 റൺസിൻ്റെ വിജയലക്ഷ്യം 18.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 19 പന്തിൽ 4 ഫോറും 3 സിക്സുമടക്കം 40 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. സൂരുകുമാർ യാദവ് 18 പന്തിൽ 34 റൺസും വെങ്കടേഷ് അയ്യർ 13 പന്തിൽ 24 റൺസും നേടി പുറത്താകാതെ നിന്നു. 

( Picture Source : BCCI )