Skip to content

2018ൽ നടുവിരൽ കാട്ടി അപമാനിച്ചു! 4 വർഷത്തിന് ശേഷം തൻവീറിനെതിരെയുള്ള പ്രതികാരം വീട്ടി ബെൻ കട്ടിംഗ് – വീഡിയോ

പാകിസ്ഥാൻ സൂപ്പർ ലീഗിലൂടെ 4 വർഷം മുമ്പുള്ള തന്റെ പ്രതികാരം വീട്ടിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ താരം ബെൻ കട്ടിങ്. പിഎസ്എലിന്റെ ഏഴാം സീസണിലെ 22-ാം മത്സരത്തിനിടെയാണ് ക്വറ്റയുടെ സൊഹൈൽ തൻവീറും പെഷവാറിന്റെ ബെൻ കട്ടിംഗും ഏറ്റുമുട്ടിയത്.
2018 കരീബിയൻ ലീഗിൽ
ഗയാന വാരിയേഴ്‌സും സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പാട്രിയോട്ട്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് ബെൻ കട്ടിങിനെ പുറത്താക്കിയതിന് പിന്നാലെ നടുവിരൽ കാട്ടി തൻവീർ ആഘോഷമാക്കിയത്.

തന്‍വീര്‍ എറിഞ്ഞ പതിനാറാം ഓവറിന്റെ മൂന്നാം പന്തില്‍ കട്ടിങ് സിക്‌സ് നേടിയിരുന്നു. അടുത്ത പന്തില്‍ ഒരു തകര്‍പ്പന്‍ യോര്‍ക്കറില്‍ തന്‍വീര്‍ കട്ടിങ്ങിനെ ഔട്ടാക്കി. പവലിയനിലേക്ക് തിരിച്ചു നടന്ന കട്ടിങ്ങിനെതിരേ രണ്ട് കൈകളുടേയും നടുവിരല്‍ ഉയര്‍ത്തികാട്ടി ആഘോഷിക്കുകയായിരുന്നു തൻവീർ.

ആ സീസണിൽ ഈ പ്രതികാരം വീട്ടാനാവാത്ത കട്ടിങ് 4 വർഷങ്ങൾക്ക് ശേഷം പിഎസ്എലിൽ നേർക്കുനേർ  വന്നപ്പോൾ പലിശ സഹിതം കണക്കുവിട്ടിയിരിക്കുകയാണ്. ഒരോവറിൽ ഹാട്രിക്ക് ഉൾപ്പെടെ 4 സിക്സ് പറത്തിയതിന് ശേഷമായിരുന്നു ഈ പ്രതികാരം വീട്ടിയത്. ഇതിനിടെ ഇരുവരും വാക്ക് പോരിൽ ഏർപ്പെട്ടിരുന്നു. അതേസമയം മത്സരത്തിൽ പെഷവാർ 24 റൺസിന് വിജയിച്ചു.

ആദ്യം ബാറ്റ് ചെയ്ത പെഷവാർ ക്വറ്റയ്ക്ക് മുന്നിൽ 186 റൺസിന്റെ വിജയലക്ഷ്യം വെക്കുകയായിരുന്നു.
എന്നാൽ ക്വറ്റയ്ക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 161 റൺസ് മാത്രമാണ് നേടാനായത്. ബെൻ കട്ടിങിനെ അവസാന ഓവറുകളിലെ വെടിക്കെട്ടാണ് പെഷവാറിനെ 180ന് മുകളിൽ എത്തിച്ചത്. കട്ടിങ് 14 പന്തിൽ 4 സിക്‌സും 1 ഫോറും സഹിതം 36 നേടിയിരുന്നു.

41 പന്തിൽ നിന്ന് 58 റൺസ് നേടിയുടെ മാലിക്കിന്റെയും 33 പന്തിൽ നിന്ന് 51 റൺസ് നേടിയ തലതിന്റെയും പ്രകടനം പെഷവാറിന്റെ വിജയത്തിൽ നിർണായകമായി.
ക്വറ്റയുടെ നിരയിൽ ഓപ്പണർ വിൽ സമീദ്‌ മാത്രമാണ് പൊരുതിയത്. 60 പന്തിൽ 12 ഫോറും 3 സിക്‌സും ഉൾപ്പെടെ 99 റൺസ്  നേടിയിരുന്നു. പെഷവാറിനായി ഉസ്മാൻ കാദിർ 4 ഓവറിൽ 25 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.