Skip to content

റണ്ണിനായി ഓടുന്നതിനിടെ ബാറ്റ്സ്മാൻ വീണു, റണ്ണൗട്ടാക്കാതെ വിക്കറ്റ് കീപ്പർ, വീഡിയോ കാണാം

ക്രിക്കറ്റ് ഇപ്പോഴും മാന്യന്മാരുടെ കളിയാണെന്ന് തെളിയിച്ച് നേപ്പാൾ വിക്കറ്റ് കീപ്പർ ആസിഫ് ഷെയ്ഖ്. അയർലൻഡിനെതിരായ മത്സരത്തിനിടെ സിംഗളിനായി ശ്രമിക്കവെ പിച്ചിൽ സ്ലിപ്പ് ചെയ്തുവീണ ബാറ്റ്സ്മാനെ റണ്ണൗട്ടാക്കാൻ വിസമ്മതിച്ചിരിക്കുകയാണ് നേപ്പാളിൻ്റെ 21 ക്കാരനായ ഈ വിക്കറ്റ് കീപ്പർ.

( Picture Source : Twitter )

യു എ ഇ, അയർലൻഡ്, നേപ്പാൾ, ഒമാൻ എന്നീ നാല് ടീമുകൾ മാറ്റുരയ്ക്കുന്ന ചതുർരാഷ്ട്ര ടി20 പരമ്പരയിലെ ആറാം മത്സരത്തിലാണ് ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയ സംഭവം അരങ്ങേറിയത്. അയർലൻഡ് ഇന്നിങ്സിലെ 19 ആം ഓവറിലെ രണ്ടാം പന്തിൽ നോൺ സ്ട്രൈക്കർ ബാറ്റ്സ്മാൻ ആൻഡി മക്ബ്രൈൻ സിംഗിളോടുവാൻ ശ്രമിക്കുന്നതിനിടെ പിച്ചിൽ കാൽതെറ്റി വീഴുകയും അതിനിടയിൽ തന്നെ പന്ത് കൈക്കലാക്കിയ ബൗളർ റണ്ണൗട്ട് ചെയ്യുവാൻ വിക്കറ്റ് കീപ്പർക്ക് ത്രോ ചെയ്യുകയും ചെയ്തു. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് വിക്കറ്റ് കീപ്പർ ആസിഫ് ഷെയ്ഖ് ബാറ്റ്സ്മാനെ റണ്ണൗട്ടാക്കുവാൻ വിസമ്മതിക്കുകയായിരുന്നു.

വീഡിയോ ;

മത്സരത്തിൽ 16 റൺസിനാണ് അയർലൻഡ് വിജയിച്ചത്. നിശ്ചിത 20 ഓവറിൽ 127 റൺസ് നേടി അയർലൻഡ് ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന നേപ്പാളിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ.

( Picture Source : Twitter )