Skip to content

ആരാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ബേബി എബിയെന്ന ഡെവാൾഡ് ബ്രവിസ്

ഐ പി എൽ മെഗാതാരലേലത്തിലെ ആദ്യ ദിനത്തിൽ നാല് താരങ്ങളെ മാത്രമാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ഇഷാൻ കിഷനെ 15.25 കോടിയെന്ന വമ്പൻ തുകയ്ക്ക് ടീമിൽ തിരിച്ചെത്തിച്ച മുംബൈ ദക്ഷിണാഫ്രിക്കൻ അണ്ടർ 19 താരമായ ബേബി എബി എന്നറിയപ്പെടുന്ന ഡെവാൾഡ് ബ്രെവിസിനെയാണ് രണ്ടാമതായി സ്വന്തമാക്കിയത്. 20 ലക്ഷം അടിസ്ഥാന വിലയായ നിശ്ചിയിച്ച ഈ ദക്ഷിണാഫ്രിക്കൻ യുവതാരത്തെ 3 കോടിയ്ക്കാണ് മുംബൈ ടീമിലെത്തിച്ചത്. ആരാണ് ബേബി എബിയെന്ന ഡെവാൾഡ് ബ്രെവിസ് നമുക്ക് നോക്കാം …

( Picture Source : Twitter )

കഴിഞ്ഞ അണ്ടർ 19 ലോകകപ്പിലെ ദ്ധക്ഷിനാഫ്രിക്കൻ ടീമിലെ മൂന്നാം നമ്പർ ബാറ്റ്സ്മാനായിരുന്നു ഡെവാൾഡ് ബ്രെവിസ്. ബാറ്റിങിലും മറ്റും മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സിനോട് സമാനതകൾ ഉള്ളതിനാലാണ് ബേബി എ ബിയെന്ന് ക്രിക്കറ്റ് ആരാധകർ യുവതാരത്തെ വിശേഷിപ്പിച്ചത്. കൂടാതെ എ ബി ഡിവില്ലിയേഴ്സ് തന്നെയാണ് കുട്ടിക്കാലം മുതൽ താരത്തിൻ്റെ റോൾ മോഡൽ.

അണ്ടർ 19 ലോകകപ്പിൽ 6 ഇന്നിങ്സിൽ നിന്നും 2 സെഞ്ചുറിയും മൂന്ന് ഫിഫ്റ്റിയും ഉൾപ്പടെ 506 റൺസ് ഡെവാൾഡ് ബ്രെവിസ് നേടിയിരുന്നു. ഇതോടെ അണ്ടർ 19 ലോകകപ്പ് ചരിത്രത്തിൽ ഒരു സിംഗിൾ എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡ് ഡെവാൾഡ് ബ്രെവിസ് സ്വന്തമാക്കിയിരുന്നു. 2004 ലോകകപ്പിൽ 505 റൺസ് നേടിയ ശിഖാർ ധവാൻ്റെ റെക്കോർഡാണ് ബ്രെവിസ് തകർത്തത്. ടൂർണമെൻ്റിൽ 18 സിക്സ് ബ്രെവിസ് നേടിയിരുന്നു. ഇതോടെ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്മാനെന്ന നേട്ടവും താരം സ്വന്തമാക്കി.

( Picture Source : Twitter )

മുംബൈ ഇന്ത്യൻസാണ് സ്വന്തമാക്കിയതെങ്കിലും ഡെവാൾഡ് ബ്രെവിസിൻ്റെ ഐ പി എല്ലിലെ ഇഷ്ടടീം ആർ സി ബിയാണ്. ആർ സി ബി ജേഴ്സി ധരിച്ചുള്ള താരത്തിൻ്റെ ചിത്രങ്ങൾ ലോകകപ്പിനിടെ ആരാധകർ ഏറ്റെടുത്തിരുന്നു. ഡിവില്ലിയേഴ്സിന് പകരക്കാരനായി താരത്തെ ടീമിലെത്തിക്കുമെന്ന് ആർ സി ബി ആരാധകർ പ്രതീക്ഷിച്ചിരുന്നു.

( Picture Source : Twitter )

ബുംറയും ഹാർദിക് പാണ്ഡ്യയും ഇഷാൻ കി അടക്കമുള്ള സൂപ്പർതാരങ്ങൾ വളർന്നത് മുംബൈ ഇന്ത്യൻസിലൂടെയാണ്. ആ പട്ടികയിലേക്ക് ഡെവാൾഡ് ബ്രെവിസ് എത്തുന്നതിൻ്റെ ആവേശത്തിലാണ് ആരാധകർ.