Skip to content

ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്ത്യൻ താരങ്ങളെ തിരഞ്ഞെടുത്ത് ദിനേശ് കാർത്തിക്കും ഷോൺ പൊള്ളോക്കും

ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്ത്യൻ താരങ്ങളെ തിരഞ്ഞെടുത്ത് ദിനേശ് കാർത്തിക്കും മുൻ ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ ഷോൺ പൊള്ളോക്കും. ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരെയും ബൗളറെയും ഓൾ റൗണ്ടറെയുമാണ് ദിനേശ് കാർത്തിക്കും ഷോൺ പൊള്ളോക്കും തിരഞ്ഞെടുത്തത്. ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരായി സച്ചിനെയും കോഹ്ലിയെയും കാർത്തിക് തിരഞ്ഞെടുത്തപ്പോൾ മറ്റൊരു താരത്തിൻ്റെ പേര് പൊള്ളോക്ക് നിർദ്ദേശിച്ചു.

” ഏറ്റവും മികച്ച ബാറ്റർ ആരെന്ന് ചോദിച്ചാൽ സച്ചിൻ ടെണ്ടുൽക്കറും വിരാട് കോഹ്ലിയും തമ്മിൽ കടുത്ത പോരാട്ടമുണ്ടാകും, അവരിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കുകയെന്നത് ബുദ്ധിമുട്ടാണ്. മികച്ച ബൗളർ ആരെന്ന് ചോദിച്ചാൽ ആദ്യം മനസ്സിൽ വരുന്നത് അനിൽ കുംബ്ലെയുടെ പേരാണ്. കപിൽ ദേവാണ് ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ഓൾ റൗണ്ടർ. പുറത്താകാതെ 175 റൺസും ഇന്ത്യയെ ലോകകപ്പ് ജേതാക്കളായ ക്യാപ്റ്റനും കൂടിയാണ് അദ്ധേഹം. ” ദിനേശ് കാർത്തിക് പറഞ്ഞു.

ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരായി സച്ചിനെയും കോഹ്ലിയെയും തിരഞ്ഞെടുത്ത ദിനേശ് കാർത്തിക്കിൻ്റെ തീരുമാനത്തോട് യോജിച്ച ഷോൺ പൊള്ളോക്ക് മുൻ ഓപ്പണർ വീരേന്ദർ സെവാഗിൻ്റെ പേരും നിർദ്ദേശിച്ചു. ഏകദിനത്തിലെ ഏറ്റവും മികച്ച ഇന്ത്യൻ ബാറ്റ്സ്മാന്മാരെ സച്ചിനും കോഹ്ലിയ്ക്കും പുറകിൽ സെവാഗ് ഉണ്ടാകുമെന്ന് ദക്ഷിണാഫ്രിക്കൻ ഇതിഹാസം വ്യക്തമാക്കി.

” ജവഗൾ ശ്രീനാഥിൻ്റെ കാര്യമോ, എൻ്റെ കാലത്ത് അവൻ മിടുക്കനായിരുന്നു. സഹീർ ഖാനും മികച്ച ബൗളറായിരുന്നു. എന്നാൽ കുംബ്ലെ തന്നെയാണ് മുൻപന്തിയിൽ. കപിൽ ദേവിൻ്റെ കാര്യത്തിൽ ഞാൻ ദിനേശ് കാർത്തിക്കിനോട് യോജിക്കുന്നു. ഞാൻ നിർദ്ദേശിക്കുന്ന മറ്റൊരു പേര് വീരേന്ദർ സെവാഗിൻ്റെയാണ്. അത് ഞാൻ അവനുമായി നടത്തിയ പോരാട്ടങ്ങളും അവൻ ഞങ്ങളിൽ ചെലുത്തിയ സമ്മർദ്ദവും കാരണമാണ്. ഏറ്റവും മികച്ച ബാറ്റർമാരുടെ പട്ടികയിൽ സച്ചിനും കോഹ്ലിയ്ക്കും തൊട്ടുപുറകിൽ സെവാഗ് ഉണ്ടായിരിക്കും. ” ഷോൺ പൊള്ളോക്ക് പറഞ്ഞു.